0%

Chapter Title : ടൈംമെഷീൻ 2 [KOchoonj]

Author : Kochoonj Read All Parts 606
പതിയെ ഇടതുഭാഗത്തെക്കു കുറച്ചു തിരിച്ചു.. ചെറിയ ശബ്ദം ഉള്ളിൽ ഉയരുന്നപോലെ.. ശരീരത്തിലൂടെ കറണ്ട് പാസ് ചെയ്യുന്നപോലെ.. ആകെ ഒരു വിറയൽ.. ബോധം മറയുകയാണോ.. കണ്ണുകളിൽ ഇരുട്ടു കയറുന്നു.. പിടിച്ചുനിക്കാൻ കഴിയുന്നില്ല.. എല്ലാ ചിന്താമേഖലകളിലേക്കും ഇരുട്ടു വ്യാപിക്കുന്നപോലെ.. കണ്ണുകൾ തനിയെ അടഞ്ഞു.. ……. (ഇനി കഥ പറയുന്നത് എന്റെ കണ്ണിലൂടെ ആയിരിക്കില്ല)
നനവും പരുപരുത്തതുമായ എന്തോ കവിളിലൂടെ ഉരസുന്നതരിഞ്ഞു കാർത്തിക് കണ്ണുകൾ തുറന്നു."മാ…"ഒരു അമറലും.. കാർത്തിക് നോക്കുമ്പോൾ ഒരു പശുവാണ്.. അതു തന്റെ കവിളിൽ നക്കിതുടച്ചതാണെന്നു അവൻ മനസിലാക്കി.. പെട്ടെന്നുള്ള ആ നക്കലിൽ അവൻ അറപ്പോടെ നീട്ടി തുപ്പി അവിടെനിന്നും എഴുന്നേറ്റുമാറി.. താനിതെവിടെ ആണ് എന്ന ചിന്ത അവന്റെ തലച്ചോറിലൂടെ പാഞ്ഞപ്പോൾ പെട്ടെന്ന് കഴിഞ്ഞതെല്ലാം അവന്റെ മനസ്സിൽ തെളിഞ്ഞു. നോക്കെത്താ ദൂരത്തോളം പാടശേഖരമാണ്.. വളരെ മനോഹരമാണ് ആ കാഴ്ച.. അവൻ ചുറ്റും നോക്കി. വയലുകളിൽ പണികൾ ചെയ്യുന്ന കുറച്ചു സ്ത്രീകളും പുരുഷന്മാരും അകലെയായി കാണാം. "മാ.."പശുവിന്റെ കരച്ചിൽ വീണ്ടും. "വൃത്തിക്കെട്ട പശൂ.." എന്നും പറഞ്ഞു കാർത്തിക് അതിനടുത്തേക്കു കയ്യും ഓങ്ങി ചെന്നു. പശു പേടിച്ചു പുറകോട്ടു മാറി. അപ്പോഴാണ് ആ പെട്ടി അവന്റെ കണ്ണിൽ ഉടക്കിയത്. പണം ഇട്ട ബോക്സ്. ബാഗ് തന്റെ തോളിൽതന്നെ കിടപ്പുണ്ട്.. കാർത്തിക് ആ ബോക്സിനടുത്തേക്കു നീങ്ങി അതു കയ്യിലെടുത്തു. അതു തുറന്നപ്പോൾ വല്ലാത്ത ഞെട്ടലും അത്ഭുതവുമാണ് അവന്റെ മുഖത്തു വിരിഞ്ഞത്. അതിൽ നിറഞ്ഞു നിൽക്കുന്ന പണവും. രണ്ടായിരത്തിന്റെ നോട്ടുകളാണ് ഇട്ടിരുന്നത്. അതിൽ ഇപ്പൊ എല്ലാം നൂറിന്റെ നോട്ടുകൾ അതുകൊണ്ടുതന്നെ അതു കുറെ ഉണ്ട്. അവൻ ഒരു നോട്ടു കയ്യിലെടുത്തു. അതേ.. ഇതു ആദ്യകാലങ്ങളിൽ

💬 Comments

View all comments