0%

Chapter Title : ടൈംമെഷീൻ 2 [KOchoonj]

Author : Kochoonj Read All Parts 608
അച്ചടിച്ചിരുന്ന നോട്ടു ആണ്.. എന്തായാലും അച്ഛന്റെ കണ്ടുപിടിത്തം കൊള്ളാം.. അവൻ നോട്ടുകൾ എടുത്തു ബാഗിലേക്കു വെച്ചു.. അടിയിൽ കുറെ ചില്ലറകളും.. ഇരുപതു പൈസയും പത്തുപൈസയും എല്ലാം ഉണ്ട്.. കാർത്തിക് അതെല്ലാം ബാഗിൽ ഇട്ടു.. കീശയിലേക്കു കൈ നീങ്ങിയപ്പോൾ അതിൽ ഇട്ടിരുന്ന മൊബൈൽ കയ്യിൽ തടഞ്ഞു.. "ഈശ്വരാ.. ഈ പഴഞ്ചൻ നോട്ടുകളായാണ് എല്ലാം മാറിയതെങ്കിൽ ഞാനിതു ഏതു കാലത്തേക്കാണ് വന്നത്.." കാർത്തിക് ആരോടെന്നില്ലാതെ പറഞ്ഞു. "അപ്പൊ പോട്ടെ പശുവേ.." അവൻ പശുവിനോട് യാത്രയും പറഞ്ഞു മുന്നോട്ടു നടന്നു. മുന്നിൽ ചെറിയ കൈത്തോട്.. അവിടെനിന്നും കാർത്തിക് വെള്ളമെടുത്തു മുഖം കഴുകി.. "മന്ഹഷ്യരെപോലെ പശുക്കളുടെയും പല്ലുതേപ്പിക്കണം.. ഓഹ്.. എന്നാ നാറ്റം.." കാർത്തിക് വീണ്ടും മുന്നോട്ടു നടന്നു. ചെന്നുകയറിയത് ഒരു മണ്ണിട്ട പാതയിലേക്കാണ്.. അവൻ അല്പനിമിഷം ആലോചിച്ചു.. എന്നിട്ടു വലതു ഭാഗത്തേക്ക് നടന്നുതുടങ്ങി.. ….. അതേസമയം കാർത്തിക്കിന്റെ വീട്ടിൽ … അടുക്കളപണിയുടെ തിരക്കിലായിരുന്നു ശ്രീദേവി.. കാർത്തിക സഹായത്തിനുണ്ട്.. "മോളെ… കാർത്തിക്കിനെ കണ്ടോ മോളെ.." മാധവമേനോൻ ഒരു വല്ലാത്ത ഭാവത്തോടെയാണ് അങ്ങോട്ടു വന്നു അതു ചോദിച്ചത്.. "ഇല്ല അച്ഛാ.. ഏട്ടൻ റൂമിലുണ്ടാകും.." അയാൾ തളർന്നു അവിടെയുള്ള സ്റ്റൂളിലേക്കു ഇരുന്നുപോയി. ശ്രീദേവി ഭർത്താവിന്റ ഭാവം ശ്രദ്ധിച്ചു അടുത്തേക്ക് ചെന്നു.. "എന്താ.. എന്തൊപറ്റി നിങ്ങക്ക്.." "അവൻ ചതിച്ചു… ഞാൻ ഉണ്ടാക്കിയ ടൈംമെഷീൻ അവൻ ഉപയോഗിച്ചിട്ടുണ്ട്.." അയാളുടെ വാക്കുകളിൽ ഭയം കളിയാടിയിരുന്നു.. "നിങ്ങളെന്തൊക്കെയാ പറയുന്നേ.. ടൈംമെഷീനോ.." ശ്രീദേവിക്കു ഒന്നും മനസ്സിലായില്ല.. "മ… ഞാൻ ഉണ്ടാക്കിക്കൊണ്ടിരുന്നത് ഒരു ടൈംമെഷീൻ ആയിരുന്നു.. അതുപകയോഗിച്ചു നമുക്ക് കഴിഞ്ഞ കാലത്തിലേക്ക് പോകാം.. അതുപോലെ ഭാവിയിലേക്കും.. അതു മനസിലാക്കി കാർത്തിക് പാസ്റ്റിലേക്കു
പോയിട്ടുണ്ട്..പക്ഷെ അതു പൂർത്തിയായിട്ടുണ്ടായിരുന്നില്ല..

💬 Comments

View all comments