0%

Chapter Title : ടൈംമെഷീൻ 3 [KOchoonj]

Author : Kochoonj Read All Parts 527
അവനെ വല്ലാതെ പരവശനാക്കുന്നതുപോലെ.. അജയൻ ഗ്ലാസ്ഊരി ദേവൂട്ടിയുടെ കണ്ണുകളിലേക്കു നോക്കി.. ആ നോട്ടം അവൾ ശ്രദ്ധിച്ചു.. അവന്റെ വല്ലാത്ത നോട്ടം അവളിൽ അല്പം അസ്വസ്ഥത ഉണ്ടാക്കി.. അവരെല്ലാവരും വരാന്തയിലേക്ക് കയറി. "അച്ഛാ.. " പ്രഭാകരൻ വിളിച്ചപ്പോൾ നാരായണമേനോൻ ഒന്നു ചിരിച്ചു.. "നീ എല്ലാവർഷവും വരാറുള്ള സമായമായല്ലോ എന്നു ഞാൻ അലോചിച്ചായിരുന്നു.. അപ്പോഴേക്കും വന്നൂലോ.. ആരാ ഇതു കൂടെ.. പുതിയ ആളാണല്ലോ.." "മുത്തശ്ശ… ഇതു ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ആളാണ്.. അജയൻ.." രേവതി അതു പറഞ്ഞു ദേവൂട്ടിയെ ഒന്നു നോക്കി… ദേവൂട്ടി അജയനെ നോക്കിയേ ഇല്ല.. അവൾ മുഖം കുനിച്ചിരുന്നു.. "ആണോ പ്രഭാകരാ.. ഇവളുടെ കാര്യം എന്നോടൊന്നു ആലോചിച്ചുകൂടായിരുന്നോ നിനക്കു.. "
"അച്ഛാ.. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകനാ.. മോൾക്കിഷ്ടവുമാണ്.. അച്ഛനോട് ഇതിന്റെ കാര്യം കൂടി പറയാനാണ് ഞങ്ങൾ വന്നത്.. " "അച്ഛാ.. ഇതിപ്പോ നമ്മുടെ സ്റ്റാറ്റസിന് ചേർന്ന ബന്ധമാണ്.. എന്തായാലും ഇവളെ ഇതുപോലുള്ള നാട്ടിന്പുറത്തേക്കൊന്നും കെട്ടിക്കാൻ ഞങ്ങൾക്കാവില്ല.."ലളിതയാണ് അതു പറഞ്ഞതു.. മരുമകളുടെ സ്വഭാവം അറിയാവുന്നതുകൊണ്ടു നാരായണമേനോൻ ഒന്നും പറഞ്ഞില്ല.. "മമ്.. നിങ്ങളുടെ ഇഷ്ടം.. " "ദേവൂ.. നീയെന്താ ഇങ്ങനെ നിക്കണത്.. പോയി മുറികൾ ഒക്കെ ശാരിയാക്കു.." ലളിത അല്പം ശാസനാ രീതിയിലാണ് അതു പറഞ്ഞതു.. "അജയാ.. ഇതു ദേവയാനി.. ഇവിടെ മുത്തശ്ശന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ഇവലും ജാനകിയും കൂടിയ.. നമ്മുടെ ഒരു റിലേറ്റീവും ആണ്.." പ്രഭാകരൻ അജയനെ നോക്കി പറഞ്ഞു.. അജയൻ ദേവൂട്ടിയെ നോക്കി.. ഒരു വഷളൻ ചിരിയോടെ.. ആ നോട്ടം അവളിൽ വല്ലാത്ത അസ്വസ്ഥത സമ്മാനിച്ചു.. "പിന്നെ പ്രഭാകരാ.. ഇവിടെ തെക്കെയേറ്റത്തെ

💬 Comments

View all comments