0%

Chapter Title : ടൈംമെഷീൻ 3 [KOchoonj]

Author : Kochoonj Read All Parts 528
മുറിയിൽ ഒരാൾ താമസിക്കുന്നുണ്ട്.. വാടകക്ക്.. ഒരു പയ്യനാ.. ബോംബായില്നിന്നു.. നമ്മുടെ നാടിനെക്കുറിച്ചൊക്കെ പഠിക്കാൻ വന്നതാ.. ഈ നാട്ടിൽ വേറെ സൗകര്യമില്ലാത്തതുകൊണ്ടു ഇവിടെ ഞാൻ അനുവദിച്ചു.. ഞങ്ങൾക്കും ഒരു സഹായവാ..നല്ല പയ്യനാ.." "മുത്തശ്ശ.. കണ്ണേട്ടൻ വരുന്നുണ്ട്.."അറിയാതെയാണ് ദേവൂട്ടിയില്നിന്നും ആ സ്വരം വന്നത്.. പടിപ്പുര കടന്നുവരുന്ന കാർത്തിക്കിനെ കണ്ടപ്പോൾ അവളുടെ മനസ്സ് അറിയാതെ തുടിച്ചതുപോലെ.. എല്ലാവരും പടിപ്പുരയിലേക്കു നോക്കി.. കൗതുകമായിരുന്നു എല്ലാവരുടെയും മുഖത്തു.. മനോഹരമായി വെട്ടിയിരുന്ന മുടിയും കുറ്റിത്താടിയും കട്ടിയുള്ള മീശയും വെളുത്ത നിറവും നല്ല ശരീരവും ഉള്ള കാർത്തിക്കിനെ മറ്റേതോ ലോകത്തെ മനുഷ്യനെപോലെയാണ് അവർക്ക് തോന്നിച്ചത്..ശരീരത്തോട് ചേർന്നുകിടക്കുന്ന ടി ഷർട്ടും ജീൻസ് പാന്റുമായിരുന്നു കാർത്തിക്കിന്റെ വേഷം.. അവന്റെ അഴകിൽ ലയിച്ചിരിക്കുകയായിരുന്നു രേവതി.. കാർത്തിക് എല്ലാവരെയും നോക്കി നടന്നുവരുമ്പോൾ രേവതി അജയനയെ ചേർത്തുപിടിച്ചിരുന്ന അവളുടെ കൈ വിടുവിച്ചു അല്പം മുന്നോട്ടു മാറിനിന്നു.. ഇതു ശ്രദ്ധിച്ചിരുന്ന ദേവൂട്ടിയുടെ മുഖഭാവം കാർമേഘം മൂടിയ ആകാശം പോലെ തോന്നിച്ചു.. തുടരും….

💬 Comments

View all comments