0%

Chapter Title : ടൈംമെഷീൻ [KOchoonj]

Author : Kochoonj Read All Parts 268

ഓട്ടമായിരുന്നു... കുറെ ദിവസങ്ങൾക്കുമുമെങ്ങാണ്ട് മുത്തച്ഛന്റെ പഴയ പെട്ടിയില്നിന്നും ഒരു ബുക്ക് അച്ഛന് കിട്ടി.. അത് കിട്ടിയപ്പോൾ മുതൽ തുടങ്ങിയതാ ഈ തിരക്ക്... ഒന്ന് കാണാൻകൂടി കിട്ടില്ല.. ചിലപ്പോ പുറത്തുപോകും.. എന്നിട്ടു എന്നേലും കുന്ത്രാണ്ടം മേടിച്ചോണ്ടുവരും.. പരീക്ഷണശാലയിലേക്കു കയറും.. കതകടക്കും.. ആർക്കുംതന്നെ അങ്ങോട്ട് പ്രവേശനമില്ല.. പ്രത്യേകിച്ചു എനിക്ക്... ചിലപ്പോ അമ്മയെങ്ങാനും കുറച്ചു വെള്ളം കൊടുക്കാനും മറ്റും പോയാലായി.. കുറച്ചുദിവസമായി രാത്രിയിലും പണിയാ.. 10 മണി കഴിയും അതിൽനിന്നും ഇറങ്ങണമെങ്കിൽ...

ഇതിനുമാത്രം എന്താ ഇത്ര കാര്യമായി ചെയ്യുന്നത് എന്ന് ചോദിച്ചാൽ പറയും.. " നിങ്ങളെല്ലാം നോക്കിക്കോ... ഇനി നിങ്ങൾ ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ശ്രീ മാധവമേനോന്റെ പേരിലായിരിക്കും ഇനി ലോകത്തിൽ അറിയപ്പെടാൻ പോണേ.. ലോകത്തിൽ ഇതുവരെ സാധിക്കാത്ത ഒരു കാര്യം ഞാൻ ചെയ്യാൻ പോകുവാ.. കുറച്ചു ദിവസങ്ങൾക്കൂടി നിങ്ങൾ കാത്തിരുന്നാൽ മതി.."

ഞാൻ കുറെ ആലോചിച്ചു... എന്താണ് ഇത്രവലിയ കാര്യം.. അച്ഛൻ എന്തായാലും ചുമ്മാ ഇങ്ങനെ പറയില്ല.. എന്തോ വലുതായി കണ്ടുപിടിക്കാനുള്ള തുമ്പു കിട്ടിയിട്ടുണ്ടാകും.. അങ്ങനൊക്കെ ചിന്തിച്ചപ്പോൾ എന്റെ ഉള്ളിലെ കൗതുകം എനിക്ക് അടക്കാൻ കഴിഞ്ഞില്ല.. അതറിഞ്ഞേ തീരു എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.. അതിനു ആ പരീക്ഷണശാലയിൽ കയറി നോക്കുക എന്ന മാർഗം മാത്രമേ ഉള്ളു.. ആ ഒരു കാര്യം കണ്ടറിയാനാണ് ഈ രാത്രിയിൽ ഞാൻ ഇങ്ങനെ പാത്തും പതുങ്ങിയും പോണെ..

മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിൽ ഞാൻ അച്ഛന്റെ പരീക്ഷണശാലയുടെ മുന്നിലെത്തി... ലോക്ക് ചെയ്തിരിക്കുകയാണ്.. മുന്നിലെ പൂ ചട്ടിയുടെ അടിയിലാണ് താക്കോൽ.. നിരീക്ഷിച്ചു കണ്ടുപിടിച്ചതാ താക്കോലിരിക്കുന്ന സ്ഥലം.. ഞാൻ ശബ്ദമുണ്ടാക്കാതെ ആ പൂച്ചട്ടി പൊക്കി താക്കോൽ എടുത്തു... ഇടക്കുന്നു വൃത്തികെട്ട

💬 Comments

View all comments