Chapter Title : ടൈംമെഷീൻ [KOchoonj]
കൊതുകുകൾ എന്നെ കുത്തിനോവിക്കുന്നുണ്ട്.. സാരില്ല.. സഹിക്കാം.. ഞാൻ പതിയെ കതക് തുറന്നു.. ഭാഗ്യം വലിയ ശബ്ദം വന്നില്ല.. ഉള്ളിൽ വാൻ ഇരുട്ടാണ്.. ഞാൻ മൊബൈൽ ഫ്ലാഷ് അകത്തേക്ക് കാണിച്ചു ശ്രദ്ധിച്ചു ചുവടുകൾവച്ചു.. എന്നിട്ടു പതിയെ ഡോർ ചാരി...
ലൈറ്റ് ഇട്ടാലോ.... വേണ്ട . അച്ഛനെങ്ങാനും മുള്ളാൻവല്ലോം എഴുന്നേറ്റാൽ ചിലപ്പോൾ പണിയാകും.. ഞാൻ മൊബൈൽ ഫ്ലാഷ് ചുറ്റുപാടും ഒന്ന് ഓടിച്ചു.. ഇതെന്താ... ആക്രിക്കടയോ... ഒരുമാതിരി ആക്രിസാധാനങ്ങൾ കൂട്ടിയിട്ടിരിക്കുന്നപോലെ... ചുറ്റുപാടും പലതരം ഐറ്റംസ്.. പഴയ മോട്ടോറുകളും പഴയകാലത്തെ കുറച്ചു ക്ലോക്കുകളും പിന്നെ എന്തൊക്കെയോ സാധനങ്ങൾ.. ഞാൻ പതിയെ മുന്നോട്ടുനടന്നു... ഇതിലേതു മാങ്ങയാണോ പുതിയ കണ്ടുപിടുത്തം.. ചുറ്റുപാടും കണ്ണുകൾ ഓടിച്ചു മുന്നോട്ടുനീങ്ങിയപ്പോൾ ഫ്ലാഷിന്റെ വെളിച്ചത്തിൽ ഒരു ചെറിയ അലമാര പോലെ ഒരു സാധനം എന്റെ കണ്ണിലുടക്കി... ഏഴടിയോളം നീളവും നാലടി വീതിയും കാണും.. അതിലേക്കു പല വയറുകളും പിന്നെ എന്തൊക്കെയോ ഐറ്റംസ് കണേക്ടഡ് ആണ്.. മുന്നിൽ ചെറിയ വാതിൽ പോലെ എന്തോ ഉണ്ട്.. ഞാൻ അത് ലക്ഷ്യമാക്കി നീങ്ങി..
ഇനി ഇതാണോ പുതിയ കണ്ടുപിടുത്തം.. എന്താണാവോ ഇത്. ഒരു പിടിയും കിട്ടുന്നില്ല.. ഞാൻ നല്ലവണ്ണം അത് വീക്ഷിച്ചു... അതിനു ചുറ്റുപാടും നടന്നു.. ഒരു ഐഡിയ യും കിട്ടുന്നില്ല.. ഇനി ഇതെന്താണ് എന്ന് എങ്ങനെയാ മനസിലാക്കുക എന്ന ചോദ്യം എന്റെ മനസ്സിനെ കുഴക്കി.. ചിലപ്പോ അച്ഛൻ ഇതിനെക്കുറിച്ച് എവിടെയേലും എഴുതിയിട്ടുണ്ടാകും.. ഏതേലും ബുക്കിൽ... അച്ഛൻ അങ്ങനെ ചെയ്യാറുണ്ട്.. അങ്ങനെ ഒരു ചിന്ത മനസിലേക്ക് വന്നപ്പോൾ ഞാൻ ചുറ്റുപാടും വല്ല ബുക്കും ഉണ്ടോ എന്ന് തിരയാൻ തുടങ്ങി.. ഫ്ലാഷിന്റെ വെളിച്ചത്തിൽ പല ബുക്കുകളും അവിടെ
💬 Comments
View all comments