Chapter Title : ടീച്ചർ ആന്റിയും ഇത്തയും 12 [MIchu]
ആ ഒരു ലക്ഷ്യം മാത്രമേ ഇപ്പോൾ ഉള്ളു.. അശ്വതി.... നിന്നെ എനിക്ക് ഇഷ്ടമൊക്കെയാണ്. പക്‌ഷേ നീ കരുതുന്ന പോലെ എനിക്ക് നിന്നെ ഇഷ്ടപ്പെടാൻ കഴിയില്ല അത് എത്ര വട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ കാത്തിരിക്കാം അച്ചു ചേട്ടാ.....എത്ര നാൾ വേണമെങ്കിലും. ദേ വേണ്ടാത്ത മോഹങ്ങൾ ഒന്നും വേണ്ട അശ്വതി പ്ലീസ്... അതാണ് ഞാൻ എപ്പോഴും നിന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നത്. അല്ലാതെ നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടൊ സ്നേഹം ഇല്ലാത്തോണ്ടോ അല്ല. സ്നേഹക്കൂടുതൽ കൊണ്ടു തന്നാണ് ഞാൻ നിന്നെ ഒഴിവക്കുന്നത്. ദയവു ചെയ്തു എന്നെ മനസ്സിലാക്കൂ അശ്വതി. ഇത്രയും പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി... ഇപ്പൊ വിങ്ങിപ്പൊട്ടും എന്ന അവസ്ഥയിലാണ് അവളുടെ മുഖം. അയ്യേ നീ കരയുകയാണോ? ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഞാൻ കരുയുകയാണെന്നു നിന്നോട് ആരു പറഞ്ഞു.. ദേഷ്യം വരുമ്പോൾ ആണ് അവൾ എന്നെ നീയെന്നും എടാന്നുംഒക്കെ വിളിക്കുന്നത്.. പിന്നെ നിന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നത്? ഹാ എന്റെ മുഖം ഇങ്ങനെയാ എന്തേ? പോ അവൾ എന്നെ അവളുടെ മടിയിൽ നിന്നും എന്നെ തളളി മാറ്റി. എന്നിട്ട് എഴുനേറ്റു പോയി. വാതിൽ വരെ പോയിട്ട് അവൾ ഒന്ന് നിന്നു.അയ്യോ എന്റെ കാൽ ഉളുക്കി അച്ചു ചേട്ടാ.... ഒന്ന് വന്നേ.... പോടീ.... നിന്റെ അടവൊന്നും എന്റടുത്തു വേണ്ട... പോ സത്യമായിട്ടും ഉളുക്കി.. അവൾ കതകിൽ കൈ പിടിച്ചു നിന്നുകൊണ്ട് പറഞ്ഞു. ഞാൻ എണീറ്റു അവളുടെ അടുത്തു ചെന്നു നോക്കട്ടടി... എന്തിയേ കാൽ കാണിക്കു. വേണ്ട എന്നെ ഇഷ്ടംഇല്ലല്ലോ പിന്നെന്തിനാ ഇയാൾ നോക്കുന്നത്. പോ പെണ്ണേ
💬 Comments
View all comments