0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 21 [MIchu]

Author : Michu Read All Parts 1.1K

കക്ഷിക്ക് ഏല്ലാം വെട്ടിപിടിക്കണം ഒറ്റയ്ക്ക് അനുഭവിക്കണം അങ്ങനെയൊക്കെ മനോഭാവം ഉള്ള ഒരു വ്യക്തി ആണ്. അതിനു വേണ്ടി കക്ഷി എന്ത് മാർഗ്ഗവും സ്വീകരിക്കും.അമ്മാവന്റെ ചതിയുടെ കണക്കുകൾ എണ്ണിയാൽ തീരില്ല. സ്വന്തം മക്കളോട് പോലും പുള്ളിക്കാരന് ഒരു സ്നേഹം ഇല്ലെന്ന് ഉള്ളതാണ്. (സ്നേഹം ഒട്ടും ഇല്ല എന്നല്ല ഞാൻ പറഞ്ഞതിന് അർത്ഥം.ഏത് അച്ഛന് ആണ് മക്കളോട് സ്നേഹം ഇല്ലാതെ ഇരിക്കുന്നത്. )പുള്ളിക് പൈസ ബിസ്സ്നെസ്സ് ഈ ഒരു ചിന്ത മാത്രമേ ഉള്ളൂ. ഭാഗ്യം മക്കൾമാർക്ക് രണ്ടു പേർക്കും എന്തായാലും അമ്മായിയുടെ സ്വഭാവം ആണ് കിട്ടിയിരിക്കുന്നത്.ഇതു വായിക്കുന്ന
പലരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും അച്ചു എന്താ അച്ഛനെ കുറിച്ച് ഇതുവരെ വലുതായി ഒന്നും വിവരിച്ചു കണ്ടില്ല എന്ന്. അത് വിവരിക്കാൻ നിന്നാൽ തീരില്ല കഥ പത്തു നൂറു പാർട്ടും കഴിഞ്ഞു പോകും.എന്നാലും നമ്മുടെ പിതാശ്രീയെ കുറിച് ചെറിയൊരു ഇൻട്രോ തരാം. അച്ഛൻ പോലും സ്വപ്നത്തിൽ വിചാരിച്ചു കാണില്ല ബിസ്സ്നസ്സിൽ ഇത്ര ക്ലച് പിടിക്കുമെന്ന്. ലുലുവിനെ പോലൊന്നും വലിയ ഷോപ്പിംഗ് കോംപ്ലക്സുകൾ ഒന്നും ഇല്ലെങ്കിലും നമ്മുടെ പിതാശ്രീക്കും ഉണ്ട് രണ്ടു മൂന്നു ഷോപ്പുകൾ അങ്ങ് മണലാരണ്യത്തിൽ. നാലാമത്തെ ഷോപ്പ് എടുത്തു നടത്താൻ ഉള്ള ശ്രമം തുടങ്ങിയപ്പോൾ അമ്മ എതിർത്തു. വേണ്ട മതി.. നമ്മുടെ മോന് അനുഭവിക്കാൻ ഉള്ളതും അതിൽഏറെയും കഷ്ടപ്പെട്ട് അശോകേട്ടൻ ഉണ്ടാക്കിയിട്ടുണ്ട്. വേണ്ട... ഇനി നിർത്തി വാ... എന്നൊക്കെ.. അതെ എന്റെ പഠിത്തം തീരുമ്പോളേക്കും അച്ഛൻനിർത്തി വരാനുള്ള തീരുമാനം ആണ്. ഞാൻ എന്തായാലും ബിസ്സ്നെസ്സ് ഏറ്റെടുത്തു നടത്തില്ല എന്ന് അച്ഛന് അറിയാം. എനിക്ക് ഇന്റെരെസ്റ്റ്‌ ഇലക്ട്രോണിക്സിനോട് ആണ് എന്ന് പുള്ളിക്ക് അറിയാം.

💬 Comments

View all comments