Chapter Title : ടീച്ചർ എന്റെ രാജകുമാരി 2 [Kamukan]
സംസാരിച്ചുകൊണ്ട് വരുവാരുന്നു. അപ്പോൾ ആണ് ടീച്ചർ വിളിച്ചേ.
വാസുകി : നിങ്ങൾ എന്നാലും എന്താ ഇത്ര താമസിച്ച്. എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ.
എന്നിലെ ബുദ്ധി രാക്ഷസൻ വീണ്ടും ഉണർന്നു.
ഞാൻ : അത് ഞാൻ ബെല്ലടിച്ചത് കേട്ട് ഇല്ലായിരുന്നു.
എങ്ങനെ ഉണ്ട് എന്റെ ബുദ്ധി എന്ന് ഞാൻ ചിത്രയെ നോക്കി കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു.
അപ്പോൾ വീണ്ടും എനിക്ക് കിട്ടി അവളിൽ നിന്നു ചവിട്ട്.
ചിത്ര : അത് ഇവൻ ചുമ്മാ പറഞ്ഞതാ മിസ്സേ. ഇ ഹൗർ ഞങ്ങള്ക്ക് ഫ്രീ ആണ്. അത് കൊണ്ടു ക്ലാസിലേക്ക് പയ്യെ പോകാം എന്ന് പറഞ്ഞ് ഞങ്ങൾ നടക്കുവാരുന്നു.
വാസുകി : എന്നാൽ അത് നേരത്തെ പറയേണ്ടേ. എന്നാൽ നിങ്ങൾ പോകോ.
അതും പറഞ്ഞ് ടീച്ചർ പോയി. അപ്പോൾ ഗുരു സ്നേഹം വീണ്ടും ഉണർന്നു.
ഞാൻ :താങ്ക്സ് മിസ്സേ.
പക്ഷേ മിസ്സ് കേട്ടില്ല. അതും പറഞ്ഞ് തിരിഞ്ഞപ്പോൾ ചിത്ര മുന്നിൽ നിൽക്കുന്നു.
ചിത്ര : ഡാ നീ ശരിക്കും മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുകയാണോ.
ഞാൻ : അത് പിന്നെ നിന്നെപ്പോലെ എനിക്ക് അഭിനയം ഒന്നും അറിയത്തില്ല. ഞാൻ നാച്ചുറൽ ആക്ടർ അല്ലേ.
ചിത്ര : ഒന്ന് പോയെടാ ചെക്കാ.
അങ്ങനെ ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് ചെന്നു.
പക്ഷേ ക്ലാസ്സ് നടക്കുന്നുണ്ടായിരുന്നു.
വീണ്ടും എന്റെ ബുദ്ധി ഉണർന്നു.
ഞാൻ : നീ അല്ലേ പറഞ്ഞെ ക്ലാസ്സ് ഇല്ലാന്ന്. എന്നിട്ട് ഇപ്പോൾ ക്ലാസ്സ് ഉണ്ടല്ലോ.
ചിത്ര : ഇപ്പോൾ എനിക്ക് നിന്നേ മനസ്സിൽ ആയി. നീ ജന്മനാ പൊട്ടനാ.
എന്ന്
💬 Comments
View all comments