ടീച്ചർ എന്റെ രാജകുമാരി 6 [Kamukan]

📝 Ongoing

👁 86313 views ❤ 203 likes 💬 16 comments

ടീച്ചർ എന്റെ രാജകുമാരി 6 Teacher Ente Raajakumaari Part 6 | Author : Kamukan [ Previous Part ]

കഥ ഇത്ര ലേറ്റ് ആയതിനാൽ നിങ്ങൾക് കഥ മറന്നിട്ടുണ്ടാവും അതുപോലെ തന്നെ പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് മുൻഭാഗങ്ങൾ വായിച്ചതിനുശേഷം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.

അവസാനം ബോധം മറയുന്ന സെക്കൻഡിൽ അവൻ ഉരുവിട്ടു ദേവയാനി ദേവയാനി…….

തുടർന്നു വായിക്കുക,

പിന്നെ അവിടെ നിന്നും അവന്റെ പ്രയാണം ആയിരുന്നു. ഒരു പുല്ല് മൈതാനം അതിലൂടെ കളകളം പാടുന്ന നദി ഒപ്പം കിളികൾയുടെ സന്തോഷം നിറഞ്ഞ സംഗീതം കൊണ്ട് സ്വർഗ്ഗതുല്യമായ ഒരിടം.

പെട്ടന്ന് കാർമേഘം മാറിമറിഞ്ഞു എങ്ങും അന്ധകാരം ഭൂമിയിൽ അന്ധകാരത്തിലേക്ക് പോകുന്നു. അവിടെ നിന്നും ഘോരമായ ശബ്ദത്തോടുകൂടി ഒരു വേട്ടക്കാരൻ തന്റെ സ്വർണ്ണ അമ്പിനാൽ അവിടെ മര കൊമ്പിൽ ഉണ്ടായിരുന്ന രണ്ട് ഇണ കിളികളിൽ ഒന്നിനെ അമ്പെയ്തു വീഴ്ത്തി.

തന്റെ പ്രാണസഖി ജീവനൊറ്റ കിടക്കുന്നത് കണ്ടുകൊണ്ട് ആ ഇണക്കിളി ആകാശത്തിലേക്ക് നോക്കി തേങ്ങി കരഞ്ഞു.

ഞാൻ അ കിളികളുടെ അടുത്തേക് ഓടി ചെന്ന് നോക്കിപ്പോൾ അ കിളിയുടെ സ്ഥാനത്തിലൊരു സ്ത്രീ.

ആ സ്ത്രീയെ ആരാണെന്ന് നോക്കിയപ്പോൾ ഞാൻ ഞട്ടി പോയി.

വാസുകി ആയിരുന്നു. പെട്ടന്ന് എന്റെ ശരീരം തണുത്ത് വിറയ്ക്കാൻ തുടങ്ങി.

പെട്ടന്ന് ഭൂമി രണ്ടായി പിളർന്നു അതിൽ ലേക്ക് ഞാൻ വരുത്തി വീണു ഞാൻ അ കുഴിയിലേക് പതിച്ചു.

അതിന്റെ താഴ്ചയിലേക്ക് പോകുംതോറും ഓരോ കാര്യങ്ങൾ എന്നിൽ

📚 Chapters

1 published

Related Stories

💬 Comments

View all comments