Chapter Title : ടെന്നീസ് [MAUSAM KHAN MOORTHY]
നേഹ എന്ന കുട്ടി മാത്രമേ മോളേക്കാൾ മികവാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുള്ളൂ.സ്വാഭാവികമായും നാലാമത്തെ ആളായി തിരഞ്ഞെടുക്കപ്പെടേണ്ടത് നേഹയാണ്.പക്ഷേ നേഹയും സുന്ദരിയല്ല.എന്നാൽ അഞ്ചാമതുള്ള ശിഖ അതീവ മനോഹരിയാണ്.ആ മനോഹാരിതയുടെ ആനുകൂല്യത്തിൽ മോൾക്ക് സെലെക്ഷൻ ലഭിക്കും.മോളെ ഞാൻ നാലാമതായി ലിസ്റ്റ് ചെയ്യും,സൗത്ത് സോൺ ടീമിലെടുക്കും."
"താങ്ക്യൂ സോ മച്ച് സർ.."-നിറഞ്ഞ ചിരിയോടെ ആവേശത്തോടെ അവൾ പറഞ്ഞു.അയാൾ പറഞ്ഞുവന്നതെന്താണെന്ന് അവൾക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു.അയാളുടെ നോട്ടത്തിൽനിന്നും ചേഷ്ടകളിൽ നിന്നും അയാളുടെ ഉദ്ദേശ്യം അവൾക്ക് വ്യക്തമായിരുന്നു.അയാളുടെ ഒരു വലിയ ഫാനായ അവൾക്ക് അയാളോട് നോ പറയാൻ കഴിയില്ലായിരുന്നു.
അയാൾക്ക് തന്നോട് താൽപര്യം തോന്നിയിട്ടുണ്ടെങ്കിൽ അത് തൻറെ ഭാഗ്യമാണെന്ന് വിശ്വസിക്കാനായിരുന്നു അവൾക്കിഷ്ടം.ടെന്നീസ് കോർട്ട് അടക്കിവാഴുന്ന താരറാണിയാവാൻ കൊതിക്കുന്ന,സ്വപ്നം കാണുന്ന അതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന അവൾക്ക് അയാളെന്തു പറഞ്ഞാലും അതെല്ലാം സ്വീകാര്യമായിരുന്നു.കാരണം അയാൾ വിചാരിച്ചാൽ ആരും ഉയരങ്ങളിലെത്തും.അയാൾ വിചാരിച്ചാൽ ആരും താഴെവീണില്ലാതെയാകും. ജീവിതത്തിലെ പ്രായോഗികതകളെക്കുറിച്ചു അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
"നാളെ വൈകീട്ട് എൻറെ അപ്പാർട്മെന്റിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട നാലുപേർക്കും വിരുന്നുണ്ട്.അക്കാര്യം ഒഫീഷ്യലായി ബോർഡ് മോളെ അറിയിക്കും."-അയാൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു
"വളരെ സന്തോഷം.ഞാൻ വരാം സർ."-അവളും എഴുന്നേറ്റു.
"മറ്റു മൂന്നു പേരും ക്ഷണപ്രകാരം വൈകീട്ട് ആറിനായിരിക്കും എത്തുക.മോള് രാവിലെത്തന്നെ പോര്.അവിടെ ഞാൻ മാത്രമേ കാണൂ."
"ശരി സർ.ഞാനെത്തിക്കൊള്ളാം."-അവൾ നാണം കലർന്ന ചിരിയോടെ പറഞ്ഞു.
"ശിഖ ഏഷ്യൻ ഗെയിമ്സിൽ ഇന്ത്യക്ക് കളിക്കും!"-ഇതും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു.അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.സ്വപ്നങ്ങളുടെ കര തൊടാൻ തനിക്കിതാ ഒരു ചങ്ങാടം കിട്ടിയിരിക്കുന്നു!
അന്ന് രാത്രി അവൾക്കുറങ്ങാൻ കഴിഞ്ഞില്ല. അയാളുമായുള്ള സംഗമത്തെക്കുറിച്ചോർത്തും മറ്റും തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.രാവിലെ എട്ടു മണിക്ക് തന്നെ കുളിച്ചുറെഡിയായി ഒരു ഓട്ടോ
💬 Comments
View all comments