Chapter Title : താജിബാ 2 [ഹസ്ന]
അതൊരു ഗൗൺ ആയിരുന്നു.. ഗ്രീൻ കളറും ആഷേ കളർ മിക്സ് ആയ അതും സ്ലിവ്ലസ്മൂ. അത്റെ ഇട്ടതിനു ശേഷം മുടിയൊക്കെ റെഡിയാക്കി തട്ടം ചുറ്റി ഹാളിലേക് പോയി..
അഭി : സൂപ്പറയിട്ടുണ്ട്... പിന്നെയും ഈ നനഞ്ഞ തട്ടം എന്തിനാ ചുറ്റിയത്..
ഞാൻ : തട്ടം വേറെയില്ലാത്ത കൊണ്ട്
അഭി : അവളെ ഷ്വൾ ഉണ്ടോന്ന് നോക്കട്ടെ..
ഒരു റെഡ് കളർ ഷ്വളും കൊണ്ട് തിരിച്ചുവന്നു.. ഞാൻ തട്ടം ഊരിമാറ്റി ഷ്വൾ തലയിലാട്ടത്തിന് ശേഷം എന്റെ തട്ടം എന്റെ ഡ്രസ്സ് ഉണക്കനിട്ട അവിടെ തന്നെ ഇതും ഇട്ടു ഞാൻ തിരിച്ചു വന്നിട്ട് അവിടെ ഇരുന്നു...
അപ്പോഴും രണ്ടുപേർക്കും സംസാരിക്കുന്നതിന് എന്തോ തടസ്സം ഉണ്ടായിരുന്നു...അതിനൊരു വിരാമം ഇട്ടത് അഭിയേട്ടൻ തന്നെയിരിന്നു..
അഭി : സോറി.. പെട്ടന്ന് അങ്ങനെ പറയാനാ തോന്നിയത് അല്ലങ്കിൽ ഇയാളെ അവൾ മോശമായി കാണില്ലേ അത് കൊണ്ടാണ് ഞാൻ അങ്ങനെ ച്യ്തത്
ഞാൻ : എന്തിനാ സോറി പറയുന്നത്... ഞാൻ അല്ലെ ഏട്ടനോട് താങ്ക്സ് പറയേണ്ടത്
അഭി : പിന്നെ എന്താ മിണ്ടാതിരിക്കുന്നത്..
ഞാൻ :പെട്ടന്നാങ്ങനെ കേട്ടപ്പോൾ എന്തോ സംസാരിക്കാൻ വയ്യതയായി... സോറി.. പിന്നെ താങ്ക്സ് എന്നെ രക്ഷിച്ചതിനും പിന്നെ എല്ലാത്തിനും ഞാൻ ഒരിക്കലും മറക്കില്ല.
അഭി : ശരി മേടം വരവുവെച്ചിരിക്കുന്നു..
ആഹഹാ.. രണ്ടു പേരുംകൂടി ചിരിച്ചു..
അഭി : നമുക്ക് ഓരോ ചായ കുടിച്ചാലോ.
ഞാൻ ഉണ്ടാക്കി തരാം എന്ന് പറഞ്ഞു ഞാൻ എണിറ്റ് കൂടെ അഭിയേട്ടനും.. രണ്ടുപേരും നടന്നു അടുക്കളയിലേക് നീങ്ങി.. സ്കൂകിളിനെ പറ്റി പിന്നെ അപർണയെ അങ്ങനെ ഓരോ വിഷയങ്ങൾ സംസാരിച്ചു..
💬 Comments
View all comments