0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 8299

"''

വരുന്ന വഴി അടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് മരുന്നും വാങ്ങി വീട്ടിലെത്തിയ എമിലി , തോമാച്ചന് ഗുളിക കൊടുത്തിട്ട് അടുക്കളയിലേക്ക് പോയി .

'' അറിഞ്ഞോ ... നമ്മുടെ തോമാച്ചൻ മരിച്ചു . അറ്റാക്ക് ആയിരുന്നു ."'

ചായക്കടയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു മെമ്പർ കണാരൻ ഞെട്ടലോടെയാണാ വാർത്ത കേട്ടത് .

''എവിടെ .. എവിടെക്കിടന്നാ മരിച്ചേ ?'''

"'അവരുടെ വീട്ടിൽ . കുറച്ചുസമയമേ ആയുള്ളൂ . ആൾക്കാര് കൂടുന്നുണ്ട് ""

"'ഞാനൊന്ന് പോകട്ടെ . ചായ പൈസ പറ്റിലെഴുതിക്കോ ?''''

കണാരൻ വെടികൊണ്ട പന്നിയെപ്പോലെ പുറത്തേക്കോടി .

"'ജോൺ സാറേ ..പണിയാകുമോ '?''''

പോകുന്ന വഴി ഫോണിലൂടെ കണാരൻ ജോൺ സാറിനെ തന്റെ പേടിയറിയിച്ചു .

"'ബെഡ്‌റൂമിലാണേൽ കുഴപ്പമില്ല കണാരാ . പുറത്തെവിടെയെങ്കിലും ആണേൽ പോസ്റ്റ്‌മോർട്ടം വേണ്ടിവരും . അന്നേറ്റം ചിലപ്പോ എവിടെ പോയെന്നും കുടുംബപ്രശ്നം വല്ലതുമുണ്ടോന്നുമൊക്കെ അന്വേഷിക്കും "'

''അയ്യോ ..."'

"' താൻ പേടിക്കണ്ട . ..പോയി അന്വേഷിക്ക് . ബെഡ്‌റൂമിൽ ആണ് കിടന്നതെങ്കിൽ ഒന്നും പേടിക്കണ്ട "''

കണാരന് ആശ്വാസത്തിനുള്ള വകയായിരുന്നു തോമാച്ചന്റെ വീട്ടിൽ ചെന്നപ്പോൾ കേട്ടത് . അത്കൊണ്ട് തന്നെ കണാരൻ സംസ്കാരം കഴിയുന്നത് വരെ എല്ലാറ്റിനും മുൻപന്തിയിലോടി നടന്നു.

"' ചേച്ചീ ..വല്ലതും കഴിക്ക് . പള്ളീൽ പോകാനുള്ളതാ .ഇന്നലെയൊരുതുള്ളി വെള്ളം കുടിച്ചിട്ടില്ല "''

"'വേണ്ട ആനീ . നീ അന്നാമ്മക്കും കറിയാപ്പിക്കും കൊടുക്ക് "'

"'അവൻ കുടിച്ചു . അന്നമ്മക്ക് കൊടുത്തിട്ടാ ഞാൻ വന്നേ . ചേച്ചിയിതങ്ങു കുടിച്ചേ .എന്നിട്ടൊരുങ്ങ്‌ . ഓട്ടോ ഇപ്പോവരും പള്ളീൽ പോകാൻ . "''

ആനി ചായ ഗ്ലാസ് എമിലിയുടെ ചുണ്ടിൽ മുട്ടിച്ചു .

തോമാച്ചന്റെ ഒരേയൊരു പെങ്ങളാണ് ആനി എന്ന് വിളിക്കുന്ന ആഗ്നസ് സ്കറിയ . ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ ജോലിയാണവൾക്ക്

💬 Comments

View all comments