0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 8300

. ഹസ്ബൻഡുമായി പിരിഞ്ഞ ആനി ബാംഗ്ലൂരിൽ ഒറ്റക്കാണ് താമസം .

"'നീ ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ല അന്നാമ്മേ . നാളത്തേന് ടിക്കറ്റ് നോക്കട്ടെ "''

"'ഞാനിനി പോണില്ല ആന്റി . ''''

ബെഡിൽ എമിലിയുടെ അടുത്തുകിടക്കുകയായിരുന്ന അന്നാമ്മയുടെ അടുത്തേക്ക് വന്ന ആനി പറഞ്ഞപ്പോൾ അന്നാമ്മ വിതുമ്പി .

''എന്റെ കൊച്ചെ ഇവിടെ നിന്നിട്ടെന്നാ ചെയ്യാനാ . ചേട്ടായീടെം നിന്റെം ആഗ്രഹമല്ലായിരുന്നോ ക്യാനഡയിൽ പോയി പഠിക്കുകാന്നുള്ളത് .അത് നീ സാധിച്ചു കൊടുക്കണം "' ആനി അവളുടെ മുടിയിൽ തഴുകി

''' ഇനിയെങ്ങനെ പഠിക്കാനാ ആന്റി . ഫീസും ഒക്കെ നല്ല പൈസയാവും .അല്ലേലും മമ്മിയെ ഇട്ടിട്ട് ഞാനിനി എങ്ങോട്ടുമില്ല "'' അന്നാമ്മ കട്ടായം പറഞ്ഞു .

"'' ഫീസൊക്കെ ഉണ്ടാക്കാം . നിനക്ക് പാർട്ട് ടൈം ജോലിയും ഉണ്ടല്ലോ . ബില്ല് മാറിയാൽ എല്ലാ പ്രശനവും തീരും . ഒരു കാര്യം ചെയ്യ് . ഉടനെ ഞാൻ നിർബന്ധിക്കുന്നില്ല . രണ്ടാഴ്ച കഴിഞ്ഞു നീ പോണം ."''

ആനി അവളോട് പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി .

എന്നാൽ ആനി ഉദ്ദേശിക്കുന്ന രീതിയിൽ അല്ലായിരുന്നു കാര്യങ്ങൾ . നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ വീട്ടിലേക്ക് ആളുകൾ വരൻ തുടങ്ങി .

"'സാറെ ഇത്തിരി സാവകാശം കൂടി"'' ആനി പ്രതീക്ഷയോടെ മാനേജരെ നോക്കി .

"' നിങ്ങൾ എജ്യൂക്കേറ്റഡ് അല്ലെ . ഇതെന്റെ കയ്യിൽ നിൽക്കുന്ന കാര്യം അല്ലെന്നറിയാമല്ലോ . നിങ്ങൾ ഇന്ററെസ്റ്റ് അടച്ചാൽ സാവകാശം കിട്ടുമല്ലോ . ഒരു കാര്യം ചെയ്യ് . പത്തുദിവസത്തിനുള്ളിൽ ഇന്ററസ്റ്റ് അടക്ക് . അതുവരെ ഞാൻ സാവകാശം തരാം "' മാനേജർ പറഞ്ഞിട്ട് ഫോണെടുത്തപ്പോൾ ആനി എമിലിയെയും കൂട്ടി ക്യാബിന് വെളിയിലിറങ്ങി .

"' ഇനിയെങ്ങോട്ടാ ?''

"'നേരെ വീട്ടിലേക്ക് പോകാം രമേശേട്ടാ "''

ആനി പറഞ്ഞതും രമേശൻ ഓട്ടോ

💬 Comments

View all comments