Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]
ചേട്ടായി ഉള്ളപ്പോൾ തന്നെ കൈക്കൂലിയും അതുമിതുമൊക്കെ പറഞ്ഞു തള്ളി വെച്ചു അവര് . ഇനിയിപ്പോ അവകാശ സർട്ടിഫിക്കറ്റ് കൈവശാവകാശം മരണ സർട്ടിഫിക്കറ്റ് ബാധ്യതാ സർട്ടിഫിക്കറ്റ് എന്നൊക്കെപറഞ്ഞു നൂറു നൂലാമാലകളാ .ഞാനാ ജോൺ സാറിനെ പോയി കണ്ടിരുന്നു . "'
"'നീ ..നീയൊറ്റക്കോ ആനീ "' എമിലി പെട്ടന്ന് ചാടി ചോദിച്ചു .
"എവിടെയാ ..എവിടെ പോയാ നീ അയാളെ കണ്ടേ ?''
"'ഓഫീസില് "''
ആനി പറഞ്ഞതും എമിലിയൊന്നാശ്വസിച്ചു .
''അപ്പോപ്പിന്നെ എന്നാ ചെയ്യും ആന്റീ "'' അന്നാമ്മ പ്രതീക്ഷ കൈവെട്ടവളെ പോലെ ആനിയെ നോക്കി .
"' നീ ക്യാനഡക്ക് പോണം . ഞാനും ഇവനും ചേച്ചിയും കൂടെ നാളെ രാത്രി ആരും അറിയാതെ ബാംഗ്ലൂർക്ക് പോകും . അല്ലാതെ യാതൊരു നിവൃത്തിയുമില്ല ഞാൻ നോക്കിയിട്ട് '''' ആനി മൂവരെയും മാറി മാറി നോക്കി .
"'ഇല്ല ..ഞാൻ വരത്തില്ല .. ഡാഡിയെ അടക്കിയമണ്ണ് വിട്ട് ഞാനെങ്ങോട്ടും വരത്തില്ല "'' എമിലി പൊട്ടിക്കരഞ്ഞു
"' മമ്മീ ..എന്നതാ ഇത് ..കരയാതെ ... നമ്മളെങ്ങോട്ടും പോകുന്നില്ല . അങ്ങനെ പോയാലും കാര്യമില്ലലോ . ബാംഗ്ലൂരും ആളുകൾ അന്വേഷിച്ചു വരും . ആദ്യം ബില്ല് മാറുന്ന കാര്യം നോക്കാം ആന്റീ ..."'' കറിയാച്ചൻ എണീറ്റ് എമിലിയുടെ അടുത്തുവന്നിരുന്നാശ്വസിപ്പിച്ചു .
"'ആന്റീ ... കഴിക്കാൻ എടുക്ക് .അന്നാമ്മേ ..നീയും ചെല്ല് അടുക്കളയിലേക്ക് ..."' കറിയാച്ചൻ പറഞ്ഞപ്പോൾ അന്നാമ്മ അടുക്കളയിലേക്ക് നടന്നു .
"' അത് നോക്കുന്നുണ്ടെടാ കറിയാച്ചാ ..ആ ജോൺ സാറിനു തിരക്കായിരുന്നു ഞാൻ ചെന്നപ്പോ . നാളെ അയാളുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് . അയാളെന്താ പറയുന്നെന്ന് നോക്കാം . തത്കാലം ബില്ല് മാറിക്കിട്ടുന്ന വരെയൊന്ന് മാറി നിക്കാമെന്നേ ഞാനും ഉദ്ദേശിച്ചുള്ളൂ '''
ആനി പറഞ്ഞപ്പോൾ എമിലി എന്തോ പറയാനായി വാ പൊളിച്ചെങ്കിലും മകന്റെ
💬 Comments
View all comments