0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 8177

ഒരു സുഖമാ . ഞാൻ കോഴിക്ക് തീറ്റ കൊടുത്തിട്ട് വരം കേട്ടോ ."''

"'' എന്നാ ദീനാമ്മച്ചി എമിലിയുമായി ഒരു കിന്നാരം "'

"'ആ ആരിത് മെമ്പറോ ? ..ഇതെന്നാ തിരഞ്ഞെടുപ്പടുത്തോ ..അല്ലാ ....അല്ലെലീ വഴിക്ക് കാണാറില്ല . അത്കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ .""'

വെളുത്ത ഷർട്ടും മുണ്ടുമുടുത്ത മെമ്പർ കണാരന്റെ മുപ്പത്തിരണ്ട് പല്ല് കാണിച്ചുള്ള ചിരി പൊടുന്നനെ നിന്നു . ദീനാമ്മേടെ നാവിനെല്ലില്ലായെന്നു ആർക്കുമറിയാം .

"' തോമാച്ചനെ ഒന്ന് കാണണം . പദയാത്ര വരുവല്യോ ? ഇച്ചിരി കാശുമുടക്കുണ്ട് .നാട്ടിലെ പ്രമാണികളോടല്യോ ചോദിക്കേണ്ടത് .അല്ലാതെ ദീനാമ്മച്ചിയോട് ചോദിച്ചാൽ വല്ലോം കിട്ടുമോ ?''

"'എന്റെ മെമ്പറെ ..തോമാച്ചൻ യാതൊരു ദുശ്ശീലവും ഇല്ലാതെ അധ്വാനിച്ചു ഉണ്ടാക്കിയ കാശാ .ദേ എന്റെ വീട് കണ്ടോ . പഞ്ചായത്തീന്നു കിട്ടിയ മൂന്നു ലക്ഷത്തിന് മൊത്തം പണിയും തീർത്തു . വേറെ ഏതു കോൺട്രാക്ടർ ആണേലും അതിൽ പാതി മുക്കും ,എന്റെ അനിയത്തി കണ്ടിട്ട് പറയുവാ അതേ പോലൊന്ന് അവളുടെ വീടിന്റെയടുത്തു പണിതിട്ട് രൂപാ ആറേഴു ലക്ഷം ആയെന്ന് . അഞ്ചുപൈസ കക്കാതേം മോട്ടിക്കാതേം ഉണ്ടാക്കിയ പൈസയാ . നിങ്ങളീ ധൂർത്തിന്‌ പിടിച്ചു പറിച്ചു വാങ്ങുന്നെ . ആട്ടെ ..എന്നാത്തിനാ ഈ പദയാത്ര ?''

"'' ലോകസാമ്പത്തിക മാന്ദ്യത്തിനെതിരെ , വിലക്കയറ്റത്തിനെതിരെ . പാവപ്പെട്ട ആളുകൾക്കിവിടെ ജോലിയുണ്ടോ ? കാർഷിക വിളകൾക്കിവിടെ വിലയുണ്ടോ ? "' മെമ്പർ കത്തിക്കയറി

"''ആ ,... നിർത്തുനിർത്തു . ആളുകൾക്കിവിടെ ജോലിയില്ലന്ന് അറിയാം ..കാർഷിക വിളകൾക്കിവിടെ വിലയും ഇല്ലന്നറിയാം .എന്നിട്ടും പിരിവിനിറങ്ങിയേക്കുവാ അല്ലെ മെമ്പറെ . ദേ എമിലി പാവം കോഴി വളർത്തിയും കൃഷി ചെയ്തും തോമാച്ചന്റെ മിച്ചം കൊണ്ടുമൊക്കെയാണ് ഇതുവരെയെത്തിയത് . അതും പിടിച്ചു വാങ്ങിക്കോ ."'

''അതുകൊണ്ടല്ലേ ദീനാമ്മച്ചീ നമ്മുടെ പഞ്ചായത്തിലെ ആറിന് കുറുകെയുള്ള പാലം പണി തോമാച്ചന് തന്നെ വാങ്ങിക്കൊടുത്തത് . നമ്മുടെ നാട്ടിലെ കോൺട്രാക്ടറെ സഹായിക്കാതിരിക്കാൻ പറ്റുമോ ? എത്ര പേരെ തഴഞ്ഞിട്ടാണെന്നോ തോമാച്ചനീ കോണ്ട്രാക്റ്റ് ഞാൻ മേടിച്ചു കൊടുത്തത് . ""

"'ഉവ്വുവ്വ ..തോമാച്ചൻ പാവമായത് കൊണ്ട് അയാളെ പിഴിഞ്ഞ്

💬 Comments

View all comments