Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]
അഞ്ചുപൈസ കക്കാതേം മോട്ടിക്കാതേം ഉണ്ടാക്കിയ പൈസയാ . നിങ്ങളീ ധൂർത്തിന് പിടിച്ചു പറിച്ചു വാങ്ങുന്നെ . ആട്ടെ ..എന്നാത്തിനാ ഈ പദയാത്ര ?''
"'' ലോകസാമ്പത്തിക മാന്ദ്യത്തിനെതിരെ , വിലക്കയറ്റത്തിനെതിരെ . പാവപ്പെട്ട ആളുകൾക്കിവിടെ ജോലിയുണ്ടോ ? കാർഷിക വിളകൾക്കിവിടെ വിലയുണ്ടോ ? "' മെമ്പർ കത്തിക്കയറി
"''ആ ,... നിർത്തുനിർത്തു . ആളുകൾക്കിവിടെ ജോലിയില്ലന്ന് അറിയാം ..കാർഷിക വിളകൾക്കിവിടെ വിലയും ഇല്ലന്നറിയാം .എന്നിട്ടും പിരിവിനിറങ്ങിയേക്കുവാ അല്ലെ മെമ്പറെ . ദേ എമിലി പാവം കോഴി വളർത്തിയും കൃഷി ചെയ്തും തോമാച്ചന്റെ മിച്ചം കൊണ്ടുമൊക്കെയാണ് ഇതുവരെയെത്തിയത് . അതും പിടിച്ചു വാങ്ങിക്കോ ."'
''അതുകൊണ്ടല്ലേ ദീനാമ്മച്ചീ നമ്മുടെ പഞ്ചായത്തിലെ ആറിന് കുറുകെയുള്ള പാലം പണി തോമാച്ചന് തന്നെ വാങ്ങിക്കൊടുത്തത് . നമ്മുടെ നാട്ടിലെ കോൺട്രാക്ടറെ സഹായിക്കാതിരിക്കാൻ പറ്റുമോ ? എത്ര പേരെ തഴഞ്ഞിട്ടാണെന്നോ തോമാച്ചനീ കോണ്ട്രാക്റ്റ് ഞാൻ മേടിച്ചു കൊടുത്തത് . ""
"'ഉവ്വുവ്വ ..തോമാച്ചൻ പാവമായത് കൊണ്ട് അയാളെ പിഴിഞ്ഞ് കുടിക്കാം .അത് തന്നെ കാര്യം ""
"' ഞാൻ പോയേച്ചും വരാം '''
ഇനി നിന്നാൽ ശെരിയാവില്ലന്ന് മനസിലായ മെമ്പർ കണാരൻ പതിയെ ഗേറ്റ് തുറന്നകത്തേക്ക് കയറി .
"'തോമാച്ചനവിടെയില്ല മെമ്പറെ "'
പുറകിൽ നിന്ന് ദീനാമ്മ വിളിച്ചു പറഞ്ഞത് മെമ്പർ കേട്ടില്ല . അല്ലെങ്കിൽ കേട്ടതായി ഭാവിച്ചില്ല .
"'തോമാച്ചോ .. പൂയ് "''
കോളിംഗ് ബെല്ലിലൊന്ന് പേരിന് വിരലമർത്തി മെമ്പർ കണാരൻ വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു .
"'ഹോ .,.. പേടിച്ചു പോയല്ലോ "'''
ചുവന്ന വലിയ പൂക്കൾ ഉള്ള ബ്ലാക്ക്
💬 Comments
View all comments