0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 13.5K

നോക്കി .

"' പിള്ളേരോട് എന്തിനാ ആനീ ഇതൊക്കെ പറയുന്നേ . ? അവർക്കെന്നാ ചെയ്യാൻ പറ്റും ?'''

"'ചേച്ചീ അവരും അറിയട്ടെ . അല്ല അവരും അറിഞ്ഞിരിക്കണം . അന്നാമ്മേ ..കറിയാച്ചാ .. ചേട്ടായിക്ക് നല്ല കടമുണ്ട് . ഈ വീടും പറമ്പും ഒക്കെ ബാങ്കിൽ ആണെന്ന് അറിയാമല്ലോ നിങ്ങൾക്ക് അല്ലെ ?'''

"'അതറിയാം ആന്റീ ..."' കറിയാച്ചൻ ആനിയെ നോക്കി .

"'ഹ്മ്മ് .. എന്റെ ബാങ്കിൽ ഉണ്ടായിരുന്ന പൈസയൊക്കെ എടുത്തു തൊഴിലാലികളുടെ കൂലി മൊത്തം തീർത്തു കൊടുത്തു .ആദ്യം അതല്ലേ കൊടുക്കേണ്ടത് .പിന്നെ കുറേശ്ശെ പൈസ സിമന്റും കമ്പിയും ബാക്കി സാധനങ്ങളും ഒക്കെ വാങ്ങിയ കടെലോക്കെ കൊടുത്തു . ബാക്കി പിന്നെ തരാന് പറഞ്ഞിട്ടുണ്ടെങ്കിലും ഒരാഴ്ചക്കുള്ളിൽ കൊടുക്കണം "''

അന്നാമ്മയും എമിലിയും ഏതാണ്ട് കരയുന്ന അവസ്ഥയിലായിരുന്നു . കറിയാച്ചന് വിഷമം ഉണ്ടെങ്കിലും അവനത് ഭാവിച്ചില്ല .

"' പിന്നെ ബാങ്കുകാരുടെ ഇന്ററസ്റ്റ് .,...അതും ഒരാഴ്ച സാവകാശം ഉണ്ടെന്ന് കൂട്ടിക്കോ . മൂന്നുപേരുടെ കയ്യീന്ന് പലിശക്കെടുത്തിട്ടുണ്ട് . നാളിതുവരെ നയാ പൈസ അവർക്ക് കൊടുക്കാൻ പറ്റിയിട്ടില്ല ചേട്ടായിക്ക് "'

''ബില്ല് മാറിക്കിട്ടിയാൽ അത് കൊടുക്കത്തില്ലേ ആന്റീ "' അന്നാമ്മ പ്രതീക്ഷയോടെ ആനിയെ നോക്കി .

"'മോളെ ..അതത്ര എളുപ്പമുള്ള കാര്യമല്ല . ചേട്ടായി ഉള്ളപ്പോൾ തന്നെ കൈക്കൂലിയും അതുമിതുമൊക്കെ പറഞ്ഞു തള്ളി വെച്ചു അവര് . ഇനിയിപ്പോ അവകാശ സർട്ടിഫിക്കറ്റ് കൈവശാവകാശം മരണ സർട്ടിഫിക്കറ്റ് ബാധ്യതാ സർട്ടിഫിക്കറ്റ് എന്നൊക്കെപറഞ്ഞു നൂറു നൂലാമാലകളാ .ഞാനാ ജോൺ സാറിനെ പോയി കണ്ടിരുന്നു . "'

"'നീ ..നീയൊറ്റക്കോ

💬 Comments

View all comments