0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 8357

സാറൊപ്പിട്ടോ ..ഞാൻ പോയി കണ്ടാരുന്നു . സാറ് തിരക്കായിരുന്നു . പിന്നെ വരാൻ പറഞ്ഞെന്നോട് "''' " ആനി ചോദിച്ചു.

"അതുപിന്നെ ആനിയമ്മേ... കണാരൻ തല ചൊറിഞ്ഞു.

"നിങ്ങക്കെന്നോട് അലോഹ്യവൊന്നും തോന്നരുത്..എനിക്കിതിൽ ലാഭമൊന്നും ഇല്ല ...എനിക്കിഷ്ടവും ഒണ്ടായിട്ടല്ല...ആർക്കും ഉപദ്രവോം ദോഷോം ഒണ്ടാക്കുന്ന ഒന്നും ഞാൻ ചെയ്യാറുവില്ല ..പക്ഷെ മനുഷ്യന്മാർക്ക് എന്തേലും ആപത്ത് ഒണ്ടാകുമ്പം ഓടിവരേണ്ട ചൊമതല എനിക്കൊണ്ട് ...അതാ..."

"മെമ്പറു കാര്യം പറഞ്ഞില്ല..." ആനി ഓർമ്മപ്പെടുത്തി.

ഇരിക്കാൻ പറഞ്ഞില്ലെങ്കിലും കണാരൻ അവർക്കെതിരെ ഒരു മരക്കസേരയിൽ ഇരുന്നു.

" ബില്ല് മാറണേൽ .....അത് എമിലി വിചാരിക്കണം...എന്നാലേ ജോൺ സാർ വഴങ്ങുവൊള്ളൂ," എമിലിയുടെ മുഖത്തേക്ക് ഒളിഞ്ഞു നോക്കി കണാരൻ പറഞ്ഞു.

"എന്നതാ ചേച്ചി?" ആനി എമിലിയുടെ കൈ പിടിച്ച് കുലുക്കിക്കൊണ്ട് ചോദിച്ചു.

"ആനി...''' കണാരന്റെ മുഖത്തേക്ക് കടുപ്പിച്ചു നോക്കിക്കൊണ്ട് എമിലി പറഞ്ഞു.

"ജീവിക്കാൻ നിവൃത്തിയില്ലാത്ത ഒരു വിധവയ്ക്ക് സംഭവിക്കുന്ന കാര്യങ്ങൾ..അവൾക്ക് ന്യായമായി കെട്ടേണ്ട കാര്യങ്ങൾ പോലും ...അതൊക്കെ കിട്ടണമെങ്കിൽ ..എന്തൊക്കെ ചെയ്യണം ..? നീയൊന്ന് ഓർത്ത് നോക്കിക്കെ ... മനസിലാകും ..ബാംഗ്ലൂർ അല്ലെ നീ താമസിക്കുന്നെ?" ആനി കണാരനെ കത്തുന്ന കണ്ണുകളോടെ നോക്കി.

"നേരാണോ മെമ്പറെ? ബില്ല് മാറ്റണേൽ ചേച്ചി അയാൾക്ക് കെടന്ന് കൊടുക്കണം എന്ന് അയാള് പറഞ്ഞോ? മെമ്പറാണോ ഇതിൽ കൂട്ടിക്കൊടുപ്പ്?" ആനിയുടെ പെട്ടെന്നുള്ള ചോദ്യത്തിന് മുമ്പിൽ കണാരൻ ആദ്യം ഒന്നു പതറി.

"അത് ..."

അയാൾ ആനിയെയും എമിലിയെയും മാറി മാറി നോക്കി.

"നമ്മടെ പൈസ അയാള് വിചാരിച്ചാലല്ലേ ഊരിയെടുക്കാൻ പറ്റുവൊള്ളോ? അതിന് അയാൾക്ക് എന്തും പറയാല്ലോ..ഇവിടെ കാര്യങ്ങൾ നടക്കുന്നേന് ഇങ്ങനെ ഒക്കെ ആയിപ്പോയി ..അതിന് ഞാൻ എന്നാ ചെയ്യും? എന്നാലും കൂട്ടിക്കൊടുപ്പ് എന്നൊന്നും പറയേണ്ടാരുന്നു. എനിക്ക് വെഷമവായി കേട്ടോ,"

"അപ്പോൾ വേറെ ഒരു വഴീം ഇല്ലേ മെമ്പറെ?"

"എന്റെ ആനിയമ്മേ," മെമ്പർ മുഖത്തു പരമാവധി സഹതാപം വരുത്തിക്കൊണ്ട് പറഞ്ഞു.

"എനിക്ക് പറയാമ്പാടില്ല

💬 Comments

View all comments