Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]
നഷ്ട്ടപ്പെടാനാ...അയാൾക്ക് വേണ്ടി ഒന്ന് കാലകത്തി കൊടുക്കണം..ഒന്ന് പിയേഴ്സ് സോപ്പിട്ട് കുളിച്ചു കഴിഞ്ഞാൽ ആപ്രശ്നം അങ്ങ് പൊക്കോളും..."
എമിലി തലയ്ക്ക് കൈ കൊടുത്ത് ഇതികർത്തവ്യതാമൂഢയായിരിക്കുകയാണ് അപ്പോഴും.
["ഇതികർത്തവ്യതാമൂഢയായിരിക്കുകയാണ്..." ഈവാക്കിന്റെ അർഥം ദയവ് ചെയ്ത് ആരും ചോദിക്കരുത്.പളനി ആണ്ടവനാണെ,പരുമലപിതാവാണേ അറിഞ്ഞുകൂടാ സത്തിയം!!! ]
"ചേച്ചിയ്ക്ക് ഇതംഗീകരിക്കാൻ പറ്റും എന്നൊന്നും ഞാൻ വിചാരിക്കുന്നില്ല.കുടുംബത്തിൽ പിറന്ന തറവാടിയായ ഒരു പെണ്ണും ഇങ്ങനെത്തെ കാര്യം ചിന്തിക്കുക പോലും ചെയ്യില്ല.എനിക്കറിയാം...പക്ഷെ..." ആനി എമിലിയെ നോക്കി.
"ഞാൻ ഏതായാലും രണ്ടും കൽപ്പിച്ചു പോകുവാ ചേച്ചി...ഒരു മണിക്കൂർ..കൂടിപ്പോയാൽ രണ്ടുമണിക്കൂർ അതിൽകൂടുതൽ ആക്രാന്തം കാണിക്കാനൊന്നും ഈവിഷയത്തിൽ എന്നാ പുലിയാണ് എന്ന് പറഞ്ഞാലും ആർക്കും പറ്റത്തില്ല. ..ആ രണ്ടുമണിക്കൂർ കണ്ണും അടച്ച് കിടന്നങ്ങ് കൊടുക്കുക ..എന്നാ വേണേലും കാണിക്കട്ടെ!"
പറഞ്ഞ് കഴിഞ്ഞ് ആനി എമിലിയെ നോക്കുമ്പോൾ അവളുടെ രണ്ടുകണ്ണുകളും നിറഞ്ഞൊഴുകുകയാണ്.
"അയ്യേ..ഇതെന്നാ കാണിക്കുവാ?"
അവൾ ഉടനെ എമിലിയുടെ മിഴിനീരൊപ്പി.
"എന്റെ ആനീ..." എമിലി ആനിയെ കെട്ടിപ്പിടിച്ചു.
"എല്ലാമറിഞ്ഞോണ്ട് ഞാൻ എങ്ങനെയാടീ അയാളെപ്പോലെ ഒരു മൃഗത്തിന്റെ അടുത്തേക്ക് നിന്നെ തള്ളി വിടുന്നെ?"
"അല്ലാതെ വേറെ എന്നാ ചേച്ചി ഒരു മാർഗ്ഗം?" ആനിയും എമിലിയെ ചേർത്ത് പിടിച്ചു.
"ചേച്ചി ഒന്നും ഓർത്ത് ബേജാറാവണ്ട..." ആനി തുടർന്നു.
"നമ്മള് മോശം സ്വപ്നങ്ങളൊരുപാട് കാണാറില്ലേ? അങ്ങനെ ഒന്നായിട്ട് കണ്ടാ മതി ഇതിനെ!"
അപ്പോൾ ആനിയുടെ മൊബൈൽ റിങ്ങ് ചെയ്യാൻ തുടങ്ങി.
"ആ മെമ്പർ ആണല്ലോ ചേച്ചി..."
"ആണോ?"
എമിലി സംഭ്രമത്തോടെ ആനിയെ നോക്കി.
"അതിന് ഇങ്ങനെ പേടിക്കുന്നത് എന്നാത്തിനാ ?" ആക്സെപ്റ്റിൽ പ്രസ്സ് ചെയ്യുമ്പോൾ ആനി ചോദിച്ചു.
"ആ മെമ്പറെ , പറ"
"ജോൺ സാറിനെ ഞാൻ
💬 Comments
View all comments