Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]
. ചേട്ടായി എടുത്ത ഫോട്ടോസ് ഒക്കെ കണ്ടിട്ടുണ്ടോ ? ഫേസ്ബുക്കിലൊക്കെയുണ്ട് അടിപൊളി ഫോട്ടോസാ ..ആ പിന്നെയൊരു കാര്യം നല്ല സുന്ദരിപ്പെണ്ണുങ്ങളാ മോഡൽസ് .ചെറുക്കൻ വഴിതെറ്റി പോകാൻ ചാൻസുണ്ട് "'
"'ഒന്ന് പോടീ അന്നാമ്മേ .അവനെ എന്റെ കൊച്ചാ . എനിക്ക് നിന്നെയാ പേടി . അങ്ങ് സായിപ്പിന്റെ നാട്ടിൽ പോയി പഠിക്കണ്ടാന്നോരായിരം പ്രവശ്യം പറഞ്ഞതാ .അപ്പൊ ഡാഡി മോൾടെ സൈഡ് . ആ .. വല്ല പേരുദോഷോം വരുത്തിയാൽ രണ്ടിനേം ഞാൻ വിഷം തന്നു കൊല്ലും "''
"""' പിന്നെ ... എന്റേം ഡാഡീടെം ചേട്ടായീടേം കൂടെ ജീവിച്ചു കൊതിതീർന്നിട്ടില്ലെന്നല്ലേ ചേട്ടായി പോയപ്പോഴും ഞാനിങ്ങോട്ട് വന്നപ്പോഴും മമ്മി പറഞ്ഞത് . എന്തുവന്നാലും ഒരുമിച്ചു ജീവിച്ചു തന്നെ തീർക്കുമെന്ന് ഡാഡിക്ക് കടം വന്നപ്പോഴും മമ്മിയല്ലേ പറഞ്ഞെ .."'
"'അല്ലാണ്ട് പിന്നെ . ദൈവം തന്ന ജീവിതം നമ്മളായിട്ട് തീർക്കാനുള്ളതല്ല . ഇത്രേമൊക്കെ തന്നില്ലേടീ അന്നാമ്മേ . "'
''അയ്യോ എന്റെ ബോയ്ഫ്രണ്ട് വിളിക്കുന്നു ,ഞാൻ വെച്ചേക്കുവാ മമ്മീ "
എമിലി സെന്റിക്കുള്ള രീതിയിലേക്കാണെന്ന് തോന്നിയ അന്നാമ്മ വിഷയത്തെ തിരിച്ചു വിട്ടു
"'' ബോയ്‌ഫ്രണ്ടോ ..കൊല്ലും ഞാൻ . വല്ല സായിപ്പിനേം കൊണ്ടിങ്ങോട്ട് വന്നാൽ "'
"'ഹേ സായിപ്പൊന്നുമല്ല മമ്മീ "'
"'സായിപ്പും വേണ്ട മലയാളീം വേണ്ട ..."'
"'ആ അത് മമ്മി പറയൂന്നെനിക്ക് അറിയാരുന്നു ..ഇതേയ് നീഗ്രോയാ ,സൂപ്പർ നീഗ്രോ . കറുത്തവൻ ആണേലും നല്ല സ്നേഹം ഉള്ളവനാ "'
''എടി പട്ടിച്ചി ..കൊല്ലും നിന്നെ ഞാൻ "''
"'ഹഹഹ.... |"''
അപ്പുറത്തു പൊട്ടിച്ചിരിയോടെ അന്നാമ്മ ഫോൺ കട്ടാക്കി .
തോമാച്ചൻ നാട്ടിലെ ചെറിയ പണികളൊക്കെ എടുത്തു നടത്തുന്ന കോൺട്രാക്ടർ ആണ് . ചെറിയ കലുങ്കും റോഡും പിന്നെ പഞ്ചായത്ത് ഫണ്ടുകൾ അനുവദിച്ചു കിട്ടുന്ന വീടുകളും വെയിറ്റിംഗ് ഷെഡ് പോലെയുള്ളതുമൊക്കെ കോണ്ട്രാക്റ്റ് എടുത്തു ചെയ്യുന്നതിനിടയിലാണ് പഞ്ചായത്തിലെ ആറിന് മുകളിൽ ഒരു പാലം അനുമതിയായത് . വേണ്ടായെന്ന് പറഞ്ഞെങ്കിലും പഞ്ചായത്ത് ഭരണസമിതിയും മെമ്പർ കണാരനും മന്ത്രിയിലും ഡബ്ള്യൂ ഡിയിലും സ്വാധീനം ചെലുത്തി തോമാച്ചന് പാലം പണിയുടെ കോണ്ട്രാക്റ്റ് കൊടുത്തു . നാളിതു
💬 Comments
View all comments