Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]
"'ഹേ ചേട്ടായി നന്നായി പഠിക്കുന്നുണ്ട് മമ്മി . ഈ വർഷം കഴിയുവെലെ കോഴ്സ് . നാട്ടിൽ വന്നിട്ട് ഒരു സ്റ്റുഡിയോ തുടങ്ങാണോന്നാ പറഞ്ഞെ ."'
"'' ഇവിടെ സ്റ്റുഡിയോ തുടങ്ങീട്ടെന്നാ കാര്യം . ഡാഡീനെ സഹായിച്ചാൽ ഡാഡിക്കൊരു ആശ്വാസമാകും "'
"' ഓ .. സ്റ്റുഡിയോ എവിടെ തുടങ്ങിയാലും വർക്ക് നല്ലതായാൽ ആളുകൾ തേടിവരും മമ്മി . ചേട്ടായി എടുത്ത ഫോട്ടോസ് ഒക്കെ കണ്ടിട്ടുണ്ടോ ? ഫേസ്ബുക്കിലൊക്കെയുണ്ട് അടിപൊളി ഫോട്ടോസാ ..ആ പിന്നെയൊരു കാര്യം നല്ല സുന്ദരിപ്പെണ്ണുങ്ങളാ മോഡൽസ് .ചെറുക്കൻ വഴിതെറ്റി പോകാൻ ചാൻസുണ്ട് "'
"'ഒന്ന് പോടീ അന്നാമ്മേ .അവനെ എന്റെ കൊച്ചാ . എനിക്ക് നിന്നെയാ പേടി . അങ്ങ് സായിപ്പിന്റെ നാട്ടിൽ പോയി പഠിക്കണ്ടാന്നോരായിരം പ്രവശ്യം പറഞ്ഞതാ .അപ്പൊ ഡാഡി മോൾടെ സൈഡ് . ആ .. വല്ല പേരുദോഷോം വരുത്തിയാൽ രണ്ടിനേം ഞാൻ വിഷം തന്നു കൊല്ലും "''
"""' പിന്നെ ... എന്റേം ഡാഡീടെം ചേട്ടായീടേം കൂടെ ജീവിച്ചു കൊതിതീർന്നിട്ടില്ലെന്നല്ലേ ചേട്ടായി പോയപ്പോഴും ഞാനിങ്ങോട്ട് വന്നപ്പോഴും മമ്മി പറഞ്ഞത് . എന്തുവന്നാലും ഒരുമിച്ചു ജീവിച്ചു തന്നെ തീർക്കുമെന്ന് ഡാഡിക്ക് കടം വന്നപ്പോഴും മമ്മിയല്ലേ പറഞ്ഞെ .."'
"'അല്ലാണ്ട് പിന്നെ . ദൈവം തന്ന ജീവിതം നമ്മളായിട്ട് തീർക്കാനുള്ളതല്ല . ഇത്രേമൊക്കെ തന്നില്ലേടീ അന്നാമ്മേ . "'
''അയ്യോ എന്റെ ബോയ്ഫ്രണ്ട് വിളിക്കുന്നു ,ഞാൻ വെച്ചേക്കുവാ മമ്മീ "
എമിലി സെന്റിക്കുള്ള രീതിയിലേക്കാണെന്ന് തോന്നിയ അന്നാമ്മ വിഷയത്തെ തിരിച്ചു വിട്ടു
"'' ബോയ്‌ഫ്രണ്ടോ ..കൊല്ലും ഞാൻ . വല്ല സായിപ്പിനേം കൊണ്ടിങ്ങോട്ട്
💬 Comments
View all comments