Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]
... ഇച്ചിരി കിടന്നാൽ മാറിക്കോളും . ''
ഷർട്ടിന്റെ ബട്ടണുകൾ മാത്രമൂരി തോമാച്ചൻ കട്ടിലിൽ തലയിണ വെച്ച് ചാരിക്കിടന്നു .
"' മണ്ടത്തരം ആണല്ലോടീ പെണ്ണെ നമ്മള് കാണിച്ചേ ..."'
"'എന്നതാ ...എന്നാ പറ്റി ?''''
കട്ടൻ കാപ്പിയൂതിക്കുടിക്കുന്ന തോമാച്ചന്റെ ഷർട്ട് ഊരിക്കൊണ്ട് എമിലി അയാളെ നോക്കി .
"' ജോൺ സാറിനെ കണ്ടാരുന്നു . അയാള് പിന്നേം വിഹിതം കൂട്ടി . പോരാത്തേന് കോലടിയും . മന്ത്രിയെ കാണാൻ പോണേൽ രൂപ പതിനഞ്ചു ലക്ഷം മുൻപേറ് കൊടുക്കണൊന്നാ പുള്ളി പറയുന്നെ . ബില്ല് പാസായാൽ പിന്നേം പതിനഞ്ച് കൂടി "'
"'എന്റെ മാതാവേ .. ഇതെന്നാ അന്യായമാ . ജോൺ സാറിനും കൊടുക്കണ്ടേ അത്പോലെ തന്നെ "'
"'' പിന്നെ വേണ്ടേ ..അയാള് ഇരുപതാ പറഞ്ഞേക്കുന്നെ . ഇന്നലെ പോയിട്ട് ഒരു മിനുട്ട് മാത്രമേ സംസാരിക്കാൻ പറ്റിയുള്ളൂ . എന്തോ മീറ്റിങ്ങുണ്ട് പോലും .നാളെ വീട്ടിൽ പോയൊന്ന് കാണണം . ഇരുപത് കൊടുത്താലും കാര്യം നടക്കുവാണേൽ . മന്ത്രിയെ കാണാൻ പോയാൽ അയാൾക്കും കൊടുക്കേണ്ടി വരും . ഇതാവുമ്പോ ജോൺ സാറിൽ നിൽക്കും ''
"'എങ്കിലതങ്ങു നേരത്തെ കൊടുത്താൽ പോരായിരുന്നോ ?''
"'അതെങ്ങനാ കെട്ടുതാലി വരെ പണയത്തിലല്ലേ . പതിനഞ്ചു ചോദിച്ചയാൾ ഇരുപതുമാക്കി . ഇതെല്ലാം കൊടുത്തുകഴിഞ്ഞു ബില്ല് മാറിക്കിട്ടിയാലും വീട് പണയത്തീണ്ണെടുക്കാൻ പറ്റുമോന്ന് തോന്നുന്നില്ല ""
"'ഇതിന്റെ വല്ല കാര്യോം ഉണ്ടായിരുന്നോ ..എന്ത് കാര്യത്തിനാ പാലം പണിയെടുക്കാൻ പോയെ ?''
"'ഞാനാവശ്യപ്പെട്ടിട്ടാണോ പെണ്ണെ . എല്ലാരും കൂടെ നിർബന്ധിച്ചിട്ടല്ലേ . നീയും അന്ന് എന്നതാ പറഞ്ഞെ . നല്ലകാര്യമാണെന്നല്ലേ . എന്നിട്ട് നീയും എന്നെ കുറ്റപ്പെടുത്തുവാണോ ഇപ്പൊ ''
"' ആ പോട്ടെ ..വരാനുള്ളത് വഴീൽ തങ്ങില്ല . വീടും പറമ്പും സ്വർണൊമൊക്കെ പിന്നേം ഉണ്ടാക്കാം . ഓരോന്നാലോചിച്ചാരോഗ്യം കളയണ്ട . ഞാനിച്ചിരി കഞ്ഞിയെടുക്കാം . '''
''എനിക്കൊന്നും വേണ്ട പെണ്ണെ ..നീ വല്ലോം കഴിച്ചോ ?''
"'നമുക്കൊന്നിച്ചു കഴിക്കാം ..ഒന്നും കഴിക്കാതെ കിടക്കണ്ട "'
"' ഗ്യാസിന്റെയാ പെണ്ണെ . വൈകിട്ട് ആഹാരം വേണ്ട
💬 Comments
View all comments