0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 8288

. രാവിലത്തേക്ക് ശെരിയാകും .നീ വല്ലോം കഴിച്ചിട്ട് വാ "''

"'ഹമ് "'' എമിലി ഗ്ലാസും വാങ്ങി മുറിക്ക് പുറത്തിറങ്ങി .

"' ഇച്ചിരി കഞ്ഞിവെള്ളമാ . ഇതങ്ങു കുടിക്ക് """

"' പിള്ളേര് വിളിച്ചോടി ?'''

"' ഹമ് .. അന്നാമ്മ വിളിച്ചാരുന്നു . അവൾക്ക് കുഴപ്പമൊന്നുമില്ല . കറിയാപ്പി അടുത്താഴ്ച വരൂന്ന ഇന്നലെ വിളിച്ചപ്പോ പറഞ്ഞാരുന്നു . ഡാഡി വിളിച്ചിട്ട് കുറച്ചുദിവസമായിന്ന് അവൻ പറഞ്ഞു . '''

"' പിള്ളേരെ വിളിക്കാൻ പോലും പറ്റിയില്ല . പുറത്തിറങ്ങിയാൽ കടക്കാരുടെ ബഹളമാ . ഞാനെന്തു ചെയ്യാനാ . പെണ്ണെ .. അവരോട് പറയണം കാര്യങ്ങളൊക്കെ . ഡാഡി ഒന്നും മനഃപൂർവ്വമല്ലെന്ന് പറയണം .നീ അവരുടെ കാര്യങ്ങളൊക്കെ നോക്കണം . അന്നാമ്മ ..അവളെ ആരുടേലും കൈപിടിച്ചു കൊടുത്തിട്ട് കണ്ണടച്ചാൽ മതിയാരുന്നു "'

"' ഇതെന്നതാ ഈ പറയുന്നേ . ആവശ്യമില്ലാത്തതോന്നും ചിന്തിക്കേണ്ട "'

"'എന്തോ ..വല്ലാത്തൊരു പേടി തോന്നുന്നു പെണ്ണെ ... നീയിങ്ങു ചേർന്ന് കിടക്ക് "'

കഞ്ഞിവെള്ളത്തിന്റെ ഗ്ലാസ് വാങ്ങി ബെഡിന്റെ സൈഡ് ടേബിളിൽ വെച്ചിട്ട് എമിലി അയാളുടെ നെഞ്ചിൽ മെല്ലെ തഴുകിക്കൊണ്ട് ചേർന്ന് കിടന്നു

"'' വയ്യാതെ ഇന്നിനിയെങ്ങോട്ടും പോകണ്ട "''

"' അത് പറഞ്ഞാൽ പറ്റില്ല പെണ്ണെ . പൈസ എന്തോരം ഉണ്ടാകണം . ജോൺസാറിനെ ഒന്ന് കണ്ടിട്ടിട്ട് വരാം ' ഹോസ്പിറ്റലിൽ പോയി ഗ്യാസിനുള്ള മരുന്നും വല്ലോം വാങ്ങണം . നീയാ രമേശന്റെ ഓട്ടോ വിളിച്ചേ "''

''ആ ..വിളിക്കാം . ഇഡ്ഡ്ലി എടുക്കാം ഞാൻ . അവിടെയിരുന്നോ ?'''

എമിലി പറഞ്ഞിട്ട് ഫോണെടുത്തു രമേശനെ വിളിച്ചോണ്ട് അടുക്കളയിലേക്ക് പോയി . ""ഇതെന്നാ ഇങ്ങനെ വിയർക്കുന്നെ , ഫാനിട്ടിട്ടും "'

തോമാച്ചനെ നെറ്റിയിലും ഒക്കെ വിയർത്തൊഴുകുന്ന കണ്ട എമിലി ഫാൻ ഫുൾസ്പീഡിലിട്ടു .

"' എന്നതാണന്നറിയത്തില്ല പെണ്ണെ ...ഒരു പരവേശം പോലെ "'

"'എന്നാൽ ഇഡ്ഡ്ലി കഴിച്ചിട്ട് കിടന്നോ . നാളെയെങ്ങാനും പോകാം .വൈകുന്നേരം എങ്ങാനും ഹോസ്പിറ്റലിൽ പോകാം "'

""ഹേ...അത് പറ്റുവേല പെണ്ണെ . ജോൺസാറിനെ കാണണം . ആ മെമ്പർ

💬 Comments

View all comments