0%

Chapter Title : '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Author : സ്മിത Read All Parts 8289

കണാരനോട് പറഞ്ഞു പൈസ അറേഞ്ച് ചെയ്യാൻ ഏൽപ്പിച്ചിട്ടുണ്ട് . പലിശയിച്ചിരി കൂടുതലാ . എന്നാലും അത് വാങ്ങി ജോൺസാറിന് കൊടുത്താൽ ആരുടേം കാലുപിടിക്കാതെ ചിലപ്പോ ബില്ലിൽ ഒപ്പിട്ടു കിട്ടും .. ഓട്ടോയല്ലേ വന്നേ ""'

"'എന്നാൽ ഞാനൂടെ വരാം .. പെട്ടന്ന് ഒരുങ്ങാം .വരുന്ന വഴി ഹോസ്പിറ്റലിലും കയറാം "'

എമിലി പറഞ്ഞിട്ട് പെട്ടന്ന് മുറിയിലേക്ക് പോയി .

"' രമേശാ ..ആദ്യം മെമ്പർ കണാരന്റെ വീട്ടിലേക്ക് പോണം . പിന്നെ ടൗണിൽ ജോൺസാറിന്റെ വീട്ടിൽ നിനക്ക് തിരക്കുണ്ടോ ?'''

"'ഇല്ല തോമാച്ചായ . എന്നാ താമസിച്ചാലും രാത്രി നിങ്ങളെയിവിടെ വിട്ടിട്ടേ എന്തുമുള്ളൂ "'

രമേശൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു .

"' തോമാച്ചായ ...ബോർഡുകാര് .കേസാക്കിയിട്ടുണ്ട് കേട്ടോ . ബോർഡിൽ പൈസ അടക്കേണ്ടി വരും . ഉച്ചകഴിഞ്ഞു വണ്ടി സലാമിന്റെ വർക്ഷോപ്പിൽ ഏൽപ്പിക്കാൻ പറഞ്ഞിട്ടുണ്ട് .ചേച്ചിയെ ... ദേ കിടക്കുന്നതാ ജീപ്പ് . "''

ജീപ്പ് ഇടിച്ചിടത്തൊന്ന് സ്ലോ ചെയ്തിട്ട് രമേശൻ വീണ്ടും ഓട്ടോ മുന്നോട്ട് നീക്കി .

"' ആരിത് ? എമിലിയോ ...എമിലി വന്നത് നന്നായി . ഞാൻ എമിലിയെക്കൂടെ കൊണ്ട് വരൻ പറയാനായി ഫോൺ വിളിച്ചതാ . കിട്ടിയില്ലാരുന്നു "'

ഓട്ടോയിലേക്ക് കയറാനായി വന്ന കണാരൻ എമിലിയെ കണ്ടതും വിശാലമായി ചിരിച്ചു .

"'എന്നതാ മെമ്പറെ കാര്യം ?'''

തോമാച്ചൻ നീങ്ങിയിരുന്നിട്ട് ചോദിച്ചു .

"'അതോ .. അയാൾക്ക് ആധാരമാ വേണ്ടത് . വീടും പറമ്പുമൊക്കെ പണയത്തിലല്ലേ . അപ്പോപ്പിന്നെ അത് പറ്റത്തില്ലല്ലോ .അപ്പൊ അഞ്ഞൂറ് രൂപേടെ മുദ്രപേപ്പറിൽ രണ്ടു പേരും ഒപ്പിട്ട് കൊടുക്കണം .അപ്പൊ എമിലി ഇല്ലാതെ പറ്റില്ലല്ലോ . "''

"'എന്നതാണേൽ ചെയ്യാം ..അല്ലാതെ പറ്റില്ലല്ലോ "'

തോമാച്ചൻ പറഞ്ഞപ്പോൾ എമിലി അയാളുടെ വിരലിൽ മുറുകെ പിടിച്ചു .

"'ഞാനയാൾ ഉണ്ടോന്ന് നോക്കട്ടെ . നിങ്ങളിവിടെയിരുന്നോ "'

ടൗണിൽ ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ മുന്നിൽ ഓട്ടോ നിർത്തിയപ്പോൽ കണാരൻ പറഞ്ഞിട്ട് അതിനുള്ളിലേക്ക് കയറി .

"'വാ .. സാറ് വിളിക്കുന്നു "'

മെമ്പർ തിരിച്ചിറങ്ങി പറഞ്ഞപ്പോൾ തോമാച്ചനും എമിലിയും കൂടെ

💬 Comments

View all comments