Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
. പഴക്കം ഉള്ളത്കൊണ്ട് അത് പണയത്തിൽ അല്ല . അത് ഒന്ന് പൊളിച്ചുമേഞ്ഞു അത്യാവശ്യം ഫർണീഷിംഗ് ഒക്കെ നടത്തിയാണ് കറിയാച്ചൻ സ്റുഡിയോ തുടങ്ങിയിരിക്കുന്നത് . കവലയിൽ നിന്ന് അല്പം മാറി ഇത്തിരി ഉള്ളിലേക്കാണ് സ്റ്റുഡിയോ എന്നുള്ളതാണ് അല്പം ദോഷം . വാടക കൊടുക്കണ്ട എന്ന കാരണത്താലും തന്റെ വർക്കുകൾ കൂടുതലും അഡ്വർടൈസിംഗിന്റെ സഹായത്താൽ ആയതിനാലുമാണ് കറിയാച്ചൻ ആ വീട് തന്നെ തിരഞ്ഞെടുത്തത് .
ആനി എഡിറ്റിംഗ് റൂമിൽ നിന്ന് പുറത്തിറങ്ങി . മുൻവാതിൽ വീടിന്റെ പോലെയാണ് .ഉള്ളിലേക്ക് കടക്കുമ്പോൾ ചെറിയൊരു നീണ്ട ഹാൾ പോലെയുള്ള മുറി . അതിൽ ഒരു സ്റ്റീലിന്റെ സോഫ . അതിനു വലതുവശത്താണ് എഡിറ്റിംഗ് റൂം . എഡിറ്റിംഗ് റൂമിൽ നിന്നും മുൻവശത്തുനിന്നും നടുവിലത്തെ ഹാളിലേക്ക് വാതിലുണ്ട് . ആനി ആ ഹാളിലേക്ക് കയറി . നിലത്തു പച്ചയിൽ ചുവന്ന പൂക്കളുള്ള കാർപെറ്റ് വിരിച്ചിരിക്കുന്നു .
പല സ്ഥലങ്ങളുടെ പെയിന്റിങ്ങുകൾ പ്രിന്റ് ചെയ്ത കർട്ടനുകൾ ഒന്നിന് പുറകിലൊന്നായി വിരിച്ചിട്ടിരിക്കുന്നത് ആനി നോക്കി . അത്യാവശ്യം നല്ലൊരു സ്റ്റുഡിയോ ആയിരുന്നു അത് . അവിടെ നിന്നുള്ള വാതിൽ തുറന്നപ്പോൾ റൂമിൽ മേക്കപ്പ് സാധനങ്ങളൂം അതിനുമുന്നിൽ വലിയ കണ്ണാടിയും , ആ മുറിയിൽ നിന്ന് കയറാൻ പറ്റുന്നപോലെ ഒരു ചെറിയ ബാത്റൂമും ഉണ്ടായിരുന്നു .അതീയിടെ കൂട്ടി പിടിച്ചതായി ആനിക്ക് തോന്നി . ആനി വീണ്ടും ഹാളിൽ എത്തി , കർട്ടനു പിന്നിൽ താൻ കണ്ട വാതിൽ തുറന്നു . അതൊരു മുറിയിലേക്കാണ് തുറന്നത് . അവിടെ കുറെ കാലിയായ കാർഡ്ബോർഡ് ബോക്സുകളാണ് ഉണ്ടായിരുന്നത് . ആത് അടുക്കി വിരിച്ചിട്ട് , ഒരു പില്ലോയും കണ്ടപ്പോൾ കറിയാച്ചൻ അവിടെ വിശ്രമിക്കുന്നതാണ് എന്നവൾക്ക് തോന്നി . ആ മുറിക്ക് പുറകിലായി ചെറിയൊരു കിച്ചനും അതിനോട് ചേർന്ന് ഒരു ബാത്റൂമും ഉണ്ടായിരുന്നു . കിച്ചൻ ഒന്ന് നന്നാക്കിയെടുത്താൽ ഇപ്പോൾ താമസിക്കുന്ന വീട് വിൽക്കേണ്ടി വന്നാലും ഇവിടെ താമസിക്കാമല്ലോയെന്നവൾ ചിന്തിച്ചു .
"'ആന്റീ ....ആനിയാന്റീ .."'' കറിയാച്ചന്റെ വിളികേട്ടവൾ തിരികെ ഹാളിലെത്തിയപ്പോൾ അവനും അവിടെയെത്തിയിരുന്നു .
""'കൊള്ളാമല്ലോടാകൊച്ചേ നിന്റെ സ്റ്റുഡിയോ . വെഞ്ചരിപ്പ്
💬 Comments
View all comments