0%

Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Author : സ്മിത Read All Parts 12313

ഇരിക്കണവെങ്കിൽ അവര്‌ ആരൊക്കെയാണോ വിട്ടുപോയെ അവര് സന്തോഷത്തോടെയിരിക്കുന്നത് കാണണം..."

ആനി പറഞ്ഞു. അപ്പോൾ എല്ലാവരുടെയും മുഖങ്ങൾ മ്ലാനമായി. പ്രത്യേകിച്ച് എമിലിയുടെ.

"അത്കൊണ്ട് ഈ നാല് ചുമരിനകത്ത് എന്തും നമുക്ക് ചെയ്യാം...ചിരിപ്പിക്കുന്ന ,സന്തോഷിപ്പിക്കുന്ന, ദുഖത്തെ മറയ്ക്കുന്ന എന്തും ..കേട്ടോടാ കറിയാപ്പി..."

ആനി നാല് ഗ്ളാസുകളിലേക്കും വോഡ്ക പകർന്നു. സോഡ മിക്സ് ചെയ്തു. ഐസ് ക്യൂബുകളിട്ടു. എന്നിട്ട് ഒരു ഗ്ളാസ്സെടുത്ത് എമിലിയ്ക്ക് നീട്ടി.

"വാങ്ങ് ചേച്ചി..." ആനി എമിലിയുടെ നേർക്ക് ആദ്യത്തെ ഗ്ലാസ് എടുത്തു നീട്ടി

"എന്റെ ആനി.."''' മുഖം ചുളിച്ചുകൊണ്ട് എമിലി പറഞ്ഞു.

"എനിക്കിതിന്റെ മണമടിക്കുമ്പഴേ ഛർദ്ദിക്കാൻ വരൂടീ..അതല്ലേ..."

"ചേച്ചി ഒന്ന് മണത്ത് നോക്ക് ആദ്യം! എന്നിട്ട് പറ!"

മനസ്സിലാമനസ്സോടെ എമിലി ഗ്ളാസ്സിനടുത്തേക്ക് മൂക്കടുപ്പിച്ചു.

"ഒണ്ടോ മണം?" ആനി ചോദിച്ചു.

"ഇത് കള്ള് തന്നെയല്ലേടീ?" എമിലി സംശയത്തോടെ ആനിയെ നോക്കി.

"കള്ളല്ല!" ആനി ചിരിച്ചു.

"കള്ളായിരുന്നു സൂപ്പർ! ഇതാണ് വോഡ്ക! ഇതിനെങ്ങും ചേച്ചിയാപ്പറഞ്ഞ മണോം കുണോം ഒന്നുവില്ല ..മാത്രോവല്ല നല്ല റിലാക്സേഷനും ഫീല് ചെയ്യും.. ഉം !വാങ്ങുന്നെ!"

എമിലി ഗ്ളാസ്സ് വാങ്ങി.

"ആ! എന്നാപ്പിന്നെ ഞാനെന്നേത്തിനാ മാറി നിക്കുന്നെ!"
അന്നമ്മയും ഗ്ളാസ്സെടുത്തു.

"എടുക്കെടാ കറിയാപ്പി,"

ആനി കറിയാച്ചനെ നോക്കി. അവന്റെ മുഖം ഒന്ന് വാടിയിരുന്നു. പെട്ടെന്ന് തന്നെ അവൻ പക്ഷെ പ്രസന്നനാവുകയും ചെയ്തു. ആനിയ്ക്ക് കാര്യം മനസ്സിലായി. അവൻ പപ്പയെ ഓർത്തുപോയിരിക്കണം.

"ചേച്ചി കുടിക്കല്ലേ കുടിക്കല്ലേ!"
ഗ്ളാസ് ചുണ്ടോടടുപ്പിക്കാൻ തുടങ്ങിയ എമിലിയെ ആനി വിലക്കി.

"എന്നാ?" എമിലി ചോദിച്ചു.

"എല്ലാരും കൂടി ഒരു അടിപൊളി ചിയേഴ്സ് അങ്ങോട്ട് പറഞ്ഞെ,"

"ഓ! അതാണോ?"

അവർ നാലുപേരും ഗ്ലാസ്സുയർത്തി.

"ചിയേഴ്സ്!!!
നാലുപേരും ഒരുമിച്ച് പറഞ്ഞു.

പിന്നെ ആനി കറിയാച്ചന് അടുത്ത് ഇരുന്നു.

മേശയ്ക്കപ്പുറത്ത് അന്നമ്മയും എമിലിയും.ഇപ്പുറത്ത് കറിയാച്ചനും ആനിയും.

എമിലി ഒരിറക്ക് കുടിച്ചു.

"എങ്ങനെയുണ്ട് ചേച്ചി...?"
ആനി ചോദിച്ചു. മൂവരും ആകാംക്ഷയോടെ എമിലിയുടെ മറുപടിക്ക് കാത്തു.

"കുഴപ്പമില്ലല്ലോടീ..ഒരു

💬 Comments

View all comments