Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
"എന്റെ കൊച്ച് സുന്ദരിയല്ലേ ..മാലാഖ കുഞ്ഞ്..."
"അതെല്ലാർക്കും അറിയാം... '''ആനി പറഞ്ഞു.
"മാലാഖ കുഞ്ഞിന് ഇപ്പം പക്ഷെ ഭയങ്കര സെക്സി ലുക്കാന്നെ ഒള്ളൂ..."
അതിനിടയിൽ കറിയാച്ചൻ ആനിയുടെ നേരെ കണ്ണുകൾ കൊണ്ട് ആംഗ്യംകാണിച്ചു. അൽപ്പം കാത്തിരിക്ക് എന്ന അർത്ഥത്തിൽ ആനി അവനെ തിരിച്ചും. പിന്നെ ആനി എഴുന്നേറ്റു.
"കറിയാപ്പി,"''ആനി വിളിച്ചു.
"ഇങ്ങ് എഴുന്നേറ്റ് വന്ന് മമ്മീടെ അടുത്ത് ഇരുന്നേ..ആ മൊബൈൽ എടുക്ക്,"
മേശപ്പുറത്ത് ഇരുന്ന മൊബൈലും എടുത്ത് കറിയാച്ചൻ ആനിയോടൊപ്പം എമിലിയുടെ അടുത്തേക്ക് വന്നു. അന്നമ്മയും എമിലിയും ഒന്നും മനസ്സിലാകാത്ത രീതിയിൽ പരസ്പ്പരം നോക്കി.
"ചേച്ചി..."'' എമിലിയുടെ അടുത്ത് ഇരുന്ന് ആനി പറഞ്ഞു.
"നമ്മുടെ കൊച്ചിന്റെ...എന്ന് വെച്ചാ കറിയാപ്പീടെ അകൗണ്ടിൽ ക്യാഷ് എത്രയുണ്ടെന്ന് ചേച്ചിക്കറിയാവോ?"
"ഓ..അവന്റെ കയ്യി എന്നാ ഉണ്ടാകാനാ ആനി?"
എമിലി നിസ്സഹായതയോടെ പറഞ്ഞു.
"കൂടി വന്നാ വല്ല പത്തോ പതിനായിരവോ ...മാക്സിമം...എന്നാടി?"
ആനി കറിയാച്ചന്റെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി.മെസ്സേജ് ബോക്സ് തുറന്ന് എമിലിയെ കാണിച്ചു.
"ചേച്ചി ഇതൊന്ന് വായിച്ചു നോക്കിക്കേ!"''ആനി പറഞ്ഞു.
എമിലിയുടെ കണ്ണുകൾ ഒന്ന് രണ്ടുമിനിറ്റ് മൊബൈൽ സ്ക്രീനിൽ തടഞ്ഞിരുന്നു. താൻ കഴിച്ച മദ്യമത്രയും ആവിയായി പോയത് പോലെ തോന്നി എമിലിക്ക്.
"എന്നാ മമ്മി?"''അന്നമ്മ ചോദിച്ചു.
"മോളെ..!"
അദ്ഭുതസ്തബ്ധയായി എമിലി പറഞ്ഞു.
"എടീ കൊച്ചെ ..നിന്റെ ചേട്ടായീടെ അക്കൗണ്ടിൽ നാൽപ്പത് ലക്ഷംരൂപ!"
അന്നമ്മ ആദ്യമൊന്ന് പകച്ചു. പിന്നെ പൊട്ടിച്ചിരിച്ചു.
"മെസ്സേജല്ലേ?" അവൾ ചോദിച്ചു.
"അങ്ങനത്തെ മെസേജ് മൊബൈലുള്ള എല്ലാർക്കും വരും. അതിനിപ്പം എന്നാ?"
"ശരി..."''ആനി പറഞ്ഞു.
പിന്നെ അവൾ വോയിസ് റെക്കോഡ് തുറന്നു.
എമിലിയും അന്നമ്മയും എന്താണ് സംഭവിക്കാൻ പോകുന്നതെന്നോർത്ത് കാത്തിരുന്നു.
💬 Comments
View all comments