Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
"ആ മമ്മു..."
കറിയാച്ചൻറെ ശബ്ദം അവർ കേട്ടു..
"എടാ...ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു...
പിന്നെ മറ്റൊരു ചെറുപ്പക്കാരന്റെ ശബ്ദവും.
"ഓഫീസിൽ വെച്ച് ഫോൺ ചെയ്യാൻ പറ്റില്ല ..അതാ ആദ്യം നിനക്ക് മെയിൽ ചെയ്യാന്ന് വെച്ചേ ..."
"എടാ മെയിലിലെ കാര്യം ..പിന്നെ അകൗണ്ടിലേക്ക് പൈസ വന്നതും...?"
"ആ ..അതെ ..നീ ഹാപ്പിയല്ലേ..? അതിൽ ഇരുപത് ആദ്യത്തെ വീഡിയോയ്ക്കുള്ള ഋമ്യൂണറേഷൻ ...പിന്നെ ഒരിരുപത് അടുത്ത വീഡിയോയ്ക്കുള്ള അഡ്വാൻസ്..."
"എന്നാ ചേട്ടായീ?"
അന്നമ്മ ഉദ്വേഗത്തോടെ ചോദിച്ചു.
"എന്നതാടാ കൊച്ചെ?"
എമിലിയും ആകാംക്ഷയോടെ തിരക്കി.
"അതിപ്പം..."
കറിയാച്ചൻ മറുപടി പറയാതെ വിഷമിച്ചപ്പോൾ ആനി അന്നമ്മയേയും എമിലിയെയും മാറി മാറി നോക്കി.
"കാര്യം വളച്ചുകെട്ടില്ലാതെ നേരെ അങ്ങ് പറയാം....കൊച്ചിന്റെ അക്കൗണ്ടിൽ ഇപ്പോൾ നാൽപ്പത് ലക്ഷം രൂപയുണ്ട്..."
അന്നമ്മയും എമിലിയും പരസ്പ്പരം നോക്കി.
"പക്ഷെ എങ്ങനെ?"
അന്നമ്മയും എമിലിയും ഒരേ പോലെ ചോദിച്ചു.
"ചേച്ചി ...അത് തട്ടിപ്പ് ഒക്കെ നടത്തി ഉണ്ടാക്കീത് അല്ല...ശരിക്കുംപണിയെടുത്തിട്ട് തന്നെയാ..."
"നീ ഒന്ന് പറ ആനി"
എമിലി അക്ഷമ കാണിച്ചു.
"അതേ..."
അന്നമ്മയുംപറഞ്ഞു.
"ഇത്രേം കാശ് എങ്ങനെയാ ചേട്ടായീടെ അക്കൗണ്ടിൽ?"
"ഞങ്ങള് ഒരു വെബ് സീരീസ് എടുത്തു ...വീഡിയോ...അതിനുള്ള പ്രതിഫലം..അതിനുള്ളത് ഇരുപത് ..പിന്നെ അടുത്ത ചെയ്യാൻ പോകുന്നെന്റെ അഡ്വാൻസ് ഇരുപത്..."
അത് പറഞ്ഞ് ആനി അന്നമ്മയേയും എമിലിയേയും മാറി മാറി നോക്കി.
"നീയൊന്ന് വ്യക്തമായി പറ എന്റെ ആനി.."
എമിലി സ്വരം കടുപ്പിച്ച് പറഞ്ഞു.
"ചേച്ചി ...ശകലം എരീം പുളീം ഒള്ള ഒരു വീഡിയോ ഞങ്ങള് ഉണ്ടാക്കി ..അത് അമേരിയ്ക്കേലെ ഒരു വലിയ സ്റ്റുഡിയോ ..വാർണർ ബ്രദേഴ്സ് എന്നാ അതിന്റെ
💬 Comments
View all comments