Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
പേര്..."
"ഏഹ്?"
അന്നമ്മ അദ്‌ഭുതത്തോട് കറിയാച്ചനെയും ആനിയേയും മാറി മാറി നോക്കി.
"വാർണർ ബ്രദേഴ്‌സോ? ഹോളിവുഡ് സിനിമ ഒക്കെയുണ്ടാക്കുന്ന ആവലിയ കമ്പനിയോ? നേര്?"
"നേരാടീ കൊച്ചെ...അവരുടെ ഇന്ത്യയിലെ അസോഷിയേറ്റ്സ് ആണ് ഈറോസ് പ്രൊഡക്ഷൻസ് ...അവർക്കാ വീഡിയോ സബ്മിറ്റ് ചെയ്തേ..അവരത് വാർണർ ബ്രദേഴ്‌സിന്റെ ആൾക്കാർക്ക് സബ്മിറ്റ് ചെയ്തു..അവർക്കതങ്ങ് വല്ലാതെ പിടിച്ചു...അന്നേരം തന്നെ അതിന്റേറെമ്യൂണറേഷനും തന്നു..."
സന്തോഷം കൊണ്ട് വിടർന്ന കണ്ണുകളോടെ അന്നമ്മയും എമിലിയും വീണ്ടും അങ്ങോട്ടുമിങ്ങോട്ടും നോക്കി.
"എടീ..."
പെട്ടെന്ന് എമിലിയുടെ സ്വരം മാറി.
"നീയെന്ന പറഞ്ഞെ?എരിവും പുളിയും ഉള്ള വീഡിയോയോ?"
"ആം..." ആനി ലജ്ജയോടെ എമിലിയെ നോക്കി.
"മമ്മി അതിന് അങ്ങനത്തെ വീഡിയോ കണ്ടിട്ടുണ്ടോ?"
പെട്ടെന്ന് അന്നമ്മ ചോദിച്ചു.
എമിലി ആദ്യം ഒന്ന് വിളറി.പിന്നെ അവളുടെ മുഖത്തേക്ക് മനോഹരമായ ലജ്ജ അരിച്ചെത്തി.
"ഞാൻ ബാംഗ്ളൂരിന്ന് വരുമ്പോ ഒരിക്കൽ ഒന്ന് രണ്ട് വീഡിയോ ചേച്ചീനെ കാണിച്ചു . ചേച്ചി എന്നെ തല്ലിയില്ലെന്നേ ഉള്ളൂ . പക്ഷെ പിന്നെ ഞാനത് ഓണാക്കി വെച്ച് കൊടുത്തപ്പോൾ നോക്കുന്നതൊക്കെ കണ്ടു ... ഒന്നുമില്ലേലും ചോരേം നീരുമുളള ഒരു പെണ്ണല്ലേടി നിന്റെ മമ്മിയും "'
"'എന്റെ കർത്താവെ ..നിന്റെ കാര്യം ..എടി ആനീ ..പിള്ളേരിരിക്കുമ്പോ ആണോ ഇങ്ങനത്തെ വർത്തനമൊക്കെ പറയുന്നേ ..."'
"'എന്റെ പൊന്നു ചേച്ചീ ... കാലം മാറി . അന്നാമ്മ അങ്ങ് ക്യാനഡേലാ .നമ്മളീ മൊബൈലിലും മറ്റും കാണുന്നതവിടെ ലൈവായിട്ട് ഷോ ഉണ്ട് "'
"'അയ്യേ ..."' അന്നാമ്മ തലയാട്ടുന്നത് കണ്ടപ്പോൾ എമിലി നെറ്റി ചുളിച്ചു .
"നിങ്ങള് വേറെ വല്ല വിഷയോം പറ!"
എമിലി ഒരു കൈകൊണ്ട് ലജ്ജയാൽ മുഖം
💬 Comments
View all comments