Chapter Title : താമരപ്പൂവിതൾ [എട്ടത്തിയമ്മ][കൊമ്പൻ]
പ്രൊഫസർ ആണ് ഏട്ടത്തി, എന്നെക്കുറിച്ചീ ലോകത്തു ഏറ്റവും നന്നായിട്ടറിയാവുന്നയാൾ, പക്ഷെ ഒരു കാര്യമൊഴിച്ചാൽ, എനിക്കൊരു പെൺകുട്ടിയോട് ഒരു അടുപ്പമുണ്ട്, കോളേജ് കാലത്തു അവളാണ് ആദ്യമത് പറഞ്ഞത്, എന്തിനും ഏതിനും ഏട്ടത്തിയോട് സമ്മതം ചോദിക്കുന്ന ഞാൻ ഇത് മാത്രമെന്തോ ഏട്ടത്തിയോട് ചോദിയ്ക്കാൻ നാവു പൊന്തുന്നില്ല! ഇപ്പൊ ഒരുവർഷമായി എന്റെ മനസ്സിൽ ഞാനീ വിങ്ങലുഭവിക്കുന്നുണ്ട്! ആ കുട്ടിയോട് ഞാൻ എന്റെ തീരുമാനം പറയാം എന്നു പറഞ്ഞുകൊണ്ടിരിക്കാൻ തുടങ്ങിയിട്ടൊരു വർഷമായി താനും!
തറവാട്ടിൽ വന്നിട്ടിപ്പോ ഒരാഴ്ചയായി ഇനി മൂന്നു ദിവസം കൂടിയേ ഉള്ളു തിരികെ പോകാൻ, എന്ത് ചെയ്യുമെന്ന് ഞാനിപ്പോഴും വ്യകുലതയിൽ ആണ്.
“തൊട്ടിലിപ്പോഴും വെള്ളമുണ്ടല്ലേ…”
“കാല് കഴുകാനുള്ള വെള്ളമൊക്കെയുണ്ട് അജുക്കുട്ടാ..”
ഞാൻ നോക്കി നിൽക്കുമ്പോ വാഴയിലെ സുഗന്ധമുള്ള ചന്ദന പ്രസാദം ഏട്ടത്തി വരമ്പിലെ പുല്ലിൽ വെച്ചു. തോട്ടിലെ തെളിഞ്ഞ വെള്ളത്തിൽ ഏടത്തിയുടെ ചെമ്പകപ്പൂവിതളു പോലെ സൗമ്യമായ പാദം നനഞ്ഞു. കസവു സാരി നനയാതെയിരിക്കാൻ സാരിയുടെ ഭംഗിയായി ഞൊറിഞ്ഞു മടക്കിയ ഭാഗം ഒരല്പം പൊക്കിയെടുത്തു ഇടുപ്പിൽ കുത്തിപ്പിടിച്ചു.
“വാ അജൂ ഞാൻ കഴുകി തരാം…”
ഏടത്തിയുടെ കണ്ണിലെ ആർദ്രതയിലേക്ക് ഞാൻ വരമ്പിൽ നിന്നു നോക്കികൊണ്ട് ചിരിക്കാനായി ശ്രമിച്ചു.
“എന്താ ചെക്കാ എന്നെ ആദ്യം കാണുന്നപോലെ നോക്കുന്നേ വാടാ…”
കണങ്കാൽ വരെ മാത്രം വെള്ളം കളം കളം ശബ്ദമുണ്ടാക്കി ഒഴുകുന്ന തണുപ്പുള്ള വെള്ളത്തിൽ ഞാൻ ഓരോ കാലും ഉയർത്തി വെച്ചുകൊണ്ട് ഏട്ടത്തിയുടെ അടുത്തേക്ക് നടന്നു.
അടുത്തെത്തിയതും ഏട്ടത്തിയുടെ കൈകൾ രണ്ടുമെന്റെ തോളിൽ വെച്ചുകൊണ്ട് ഏട്ടത്തി എന്റെ കണ്ണിലേക്ക് തന്നെ നോക്കി. മിഴികൾ ചിമ്മാതെ ഞാനും ഏട്ടത്തിയെ തന്നെ നോക്കിയപ്പോൾ ഏട്ടത്തിക്ക് ആ വിടർന്ന
💬 Comments
View all comments