Chapter Title : താമരപ്പൂവിതൾ [എട്ടത്തിയമ്മ][കൊമ്പൻ]
ഞാനിപ്പോ എഴുതിയഭിനയിക്കുന്ന നാടകത്തിലെ ഒരു രംഗമായിരുന്നു അതിൽ.
"നന്ദനയുടെ മടിയിൽ കിടന്നു കൊണ്ട് അനിരുദ്ധൻ കിനാവ് കണ്ടു,.... കോളേജിലേ ഇടനാഴിയും, പൂമരത്തണലും, നടവഴികളും, ഗുൽമോഹർ നിലം ചുവപ്പിച്ച ഒറ്റവരി പ്രണയപാതയും അവളുടെ കണ്ണിലൂടെ വീണ്ടും വീണ്ടും അവൻ കണ്ടു, മിഴി അടയുവോളം അവന്റെ കണ്ണിൽ അവളായിരുന്നു അവരുടെ പ്രണയ പ്രതിഫലനം....
ഇനിയൊരിക്കലും തുറക്കാത്ത വിധം അനിരുദ്ധന്റെ കണ്ണടയുമ്പോൾ, ആഹ് ഹോസ്പിറ്റൽ മുറിയിൽ നന്ദന നിശബ്ദമായി കേണു....
പ്രണയപൂർത്തികരണം കാണാൻ കൊതിച്ചെത്തിയ ചെമ്പകപ്പൂ മണമുള്ള കാറ്റു തിരികെ പോവുമ്പോൾ അവനോടൊപ്പം അവളുടെ പ്രാണനെയും തേരിലേറ്റിയിരുന്നു...." (This Portion Script - Achillies)
ഏട്ടത്തിയത് വായിച്ചുകൊണ്ട് അത്ഭുതത്തോടെ തിരിഞ്ഞു എന്നെ നോക്കിയതും ഞാൻ കട്ടിലിൽ ചരിഞ്ഞു കിടന്നുകൊണ്ട് എന്തെ എന്ന ഭാവത്തിൽ പുരികമൊന്നുയർത്തിയതും ഏട്ടത്തി ചുമൽകൂച്ചി ശേഷം ചിരിച്ചു പറഞ്ഞു.
“അജൂ എന്നെയെപ്പോഴാണ് നീ നിന്റെ നാടകമൊന്നു കാണിക്കുന്നത്???”
“ഏട്ടത്തിയൊന്നു ഫ്രീ ആയിട്ട് കൊച്ചിയിലേക്ക് വായോ… കാണിക്കാമല്ലോ!!”
“വരണം….” ഏട്ടത്തിയെന്റെ കൈക്ഷരത്തിൽ ഒന്നു തലോടികൊണ്ട് പേപ്പർ ടേബിളിൽ തന്നെ വെച്ചുകൊണ്ട് എന്റെ മേശ വലിപ്പ് തുറക്കാൻ ശ്രമിച്ചപ്പോൾ ഞാൻ പറഞ്ഞു.
“വേ...ണ്ടാ!!!”
“ശെരി ശെരി.!!” ഏട്ടത്തിയൊന്നു ചമ്മിയപ്പോൾ ഞാൻ ചുണ്ടു കടിച്ചുകൊണ്ട് കപട ദേഷ്യം അഭിനയിച്ചു ഏട്ടത്തിയെ നോക്കിചിരിച്ചു. ഏടത്തിയും ചിരിച്ചുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
ചായയും അച്ചപ്പവും കഴിച്ചു കൊണ്ടിരിക്കുമ്പോ ശേഖരൻ മാമ വീട്ടിലേക്ക് വന്നു. 10 ഏക്കർ പറമ്പിന്റെ ആദായം മുത്തശ്ശിയെ എല്ലാ മാസവും ഏല്പിക്കുന്ന ചടങ്ങാണ്. അതിപ്പോഴും മുറ തെറ്റാതയുണ്ട്.
“നാടകമൊക്കെ എങ്ങനെ പോണു…”
“കുഴപ്പമില്ലായമ്മാവാ…”
അമ്മാവൻ ആളൊരു
💬 Comments
View all comments