0%

Chapter Title : താണ്ടവം [Black Heart]

Author : kkstories Read All Parts 904

ആളെ മനസിലായി.. നരച്ചു നിറം മങ്ങിയാ സാരീ തോളിൽ കൂടി ഇട്ട് പുതച്ചു കൊണ്ട് അകത്തേക്ക് നോക്കി നിന്ന അവർ വണ്ടിയുടെ ഒച്ച കേട്ടതും തിരിഞ്ഞു നോക്കി..

അവരുടെ ദൈന്യതയും ക്ഷീണവും നിറഞ്ഞ മുഖം കണ്ടപ്പോ ശിവന്റെ മുഖത്തു ഒരു ചിരി വിടർന്നു.. ശിവൻ വണ്ടിയിൽ നിന്നു പുറത്തേക്ക് ഇറങ്ങി.. അവരെ മൈൻഡ് ചെയ്യാതെ ഗേറ്റ് തുറന്നു.. മോനേ... അവുടെ നിന്നു തിരികെ വണ്ടിയുടെ അടുത്തേക്ക് വരാൻ നേരം ശിവനെ നോക്കി അവർ വിളിച്ചു... മോനേ... അമ്മ.. കു... മോനോ.. ആരുടെ.. മോൻ..? ആരുടെ അമ്മ...? നിങ്ങൾക്ക് അങ്ങനെ പറയാനും വിളിക്കാനും ഉള്ള യോഗ്യത ഉണ്ടോ...? എന്നിട്ട് ഇപ്പോ വന്നേക്കുന്നു.. ശിവൻ കലിയോടെ പറഞ്ഞു...

മോനേ.. എന്ത് വേണമെങ്കിലും പറഞ്ഞു കൊള്ളു.. നിന്നോട് ചെയ്തതിനു ഒക്കെ ഇപ്പൊ അനുഭവിക്കുകയാ ഞാനും എന്റെ മക്കളും.. കയറി കിടക്കാൻ ഒരു വീട് ഇല്ല.. അണ്ണൻ പോയതിൽ പിന്നെ പട്ടിനീയാണ്.. മോൻ എന്നെ ഒന്ന് സഹായിക്കണം... അമ്മയായി കണ്ട് വേണ്ട.. പകരം ഒരു വെറുതെക്കാരി ആയി കണ്ടാൽ മതി.. എന്റെ മോളെ ഓർത്തെങ്കിലും കൈ വിടല്ലേ.. എന്ന് പറഞ്ഞു തൊഴുതു നിൽക്കുന്ന അവരെ പുച്ഛത്തോടെ ഒന്ന് നോക്കി കൊണ്ട് ശിവൻ വണ്ടിയിൽ കയറി അകത്തേക്ക് പോയി..

വീട്ടിൽ ചെന്നു കയറി കാളിങ് ബെൽ അടിച്ചപ്പോ ശ്യാമള വന്നു വാതിൽ തുറന്നു.. ശിവൻ അകത്തു കയറി.. ഹാളിൽ സോഫയിൽ ശിവൻ ഇരുന്നു.. ഒപ്പം ശ്യാമളയും.. ശിവൻ കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ ഒക്കെയും ശ്യാമളയോട് പറഞ്ഞു.. എന്നിട്ട് എന്ത് തീരുമാനിച്ചു.. ശ്യാമള ശിവനെ

💬 Comments

View all comments