Chapter Title : താര ദേവി 013 [ഡോ.കിരാതൻ]
മൂഡ് കളയേണ്ട," അവൾ പറഞ്ഞു.
അങ്ങനെ അവർ രണ്ടുപേരും ആരും കാണാതെ, കോട്ടേജിന്റെ പുറകുവശത്തെ രഹസ്യവാതിലിലൂടെ രാത്രിയുടെ വന്യമായ തണുപ്പിലേക്ക് ഇറങ്ങി നടന്നു.
റിസോർട്ടിന്റെ പ്രൗഢമായ റസ്റ്റോറന്റിലേക്ക് അവർ നടന്നു കയറുമ്പോൾ രാത്രിയിലെ ബുഫെ വിഭവങ്ങൾ മാറ്റാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മങ്ങിയ പ്രകാശത്തിൽ വിഭവങ്ങൾ നിരത്തിവെച്ചിരിക്കുന്ന മേശയ്ക്ക് അടുത്തേക്ക് രാജേഷ് നടന്നു. അവൻ തന്റെ പ്ലേറ്റിലേക്ക് ആവശ്യത്തിന് മാത്രം ഭക്ഷണം വിളമ്പിയ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ താര തന്റെ പ്ലേറ്റ് നിറയെ പലതരം ഭക്ഷണങ്ങൾ കൂട്ടിയിടുന്നത് കണ്ടു. ആ തണുപ്പിൽ അവളുടെ വിശപ്പ് അത്രയ്ക്കേറെ ഉണർന്നിട്ടുണ്ടായിരുന്നു.
"എന്ത് വിശപ്പാ അമ്മേ ഇത്? ഒരുവട്ടം കഴിച്ചു കഴിഞ്ഞിട്ട് വേണമെങ്കിൽ വീണ്ടും വന്നു എടുക്കാമല്ലോ? ഇതിപ്പോ പ്ലേറ്റ് നിറഞ്ഞു കവിയുകയാണല്ലോ," രാജേഷ് പതുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
താര അവനെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ചു. "ഓ, ഈ ബുഫെ എന്ന പരിപാടി എനിക്ക് മഹാ ബോറാടാ. കുറച്ചു കഴിച്ച്, വീണ്ടും പ്ലേറ്റും എടുത്തു നടന്നു വന്നു ഇതിലേക്ക് ഭക്ഷണം വിളമ്പുന്ന പരിപാടിക്ക് എന്നെ കിട്ടില്ല. ഒന്നിച്ച് എടുത്തു സുഖമായിട്ടിരുന്നു കഴിക്കണം, അതാ എന്റെ ഒരു രീതി,"
അവൾ തന്റെ സാരിത്തുമ്പ് ഒതുക്കിപ്പിടിച്ച് ഒരു മേശയ്ക്കരികിലേക്ക് നടന്നു കൊണ്ട് പറഞ്ഞു. അവർ രണ്ടുപേരും ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി.
ആ സമയത്താണ്, "എടാ രാജേഷ്..." എന്ന് വളരെ പരിചിതമായ ഒരു ശബ്ദം റസ്റ്റോറന്റിൽ മുഴങ്ങിയത്.
രാജേഷ് തിരിഞ്ഞു നോക്കിയപ്പോൾ റിസോർട്ടിന്റെ ഔദ്യോഗിക വസ്ത്രമായ ബ്ലാക്ക് സ്യൂട്ടും ടൈയും ധരിച്ച ഒരു ചെറുപ്പക്കാരൻ അങ്ങോട്ട് നടന്നു വരുന്നു.
കോളേജിൽ ഹോസ്റ്റലിൽ ഒപ്പം ഉണ്ടായിരുന്ന തന്റെ പഴയ കൂട്ടുകാരൻ അരവിന്ദായിരുന്നു.
"എടാ അരവിന്ദേ! നീ ഇവിടെയാണോ വർക്ക് ചെയ്യുന്നത്?" രാജേഷ് അത്ഭുതത്തോടെ എഴുന്നേറ്റു.
"അതെ സാർ, ഞാൻ ഇവിടെ അസിസ്റ്റന്റ് മാനേജർ ആയിട്ടാണ്..." പെട്ടെന്ന് ഒരു കസ്റ്റമറുടെ മുന്നിൽ വെച്ച് പേരെടുത്തു വിളിച്ചതിന്റെ ഔദ്യോഗിക ബുദ്ധിമുട്ട് അരവിന്ദിന്റെ മുഖത്ത് മിന്നിമറഞ്ഞു. അവൻ വേഗം തന്നെ പ്രൊഫഷണൽ രീതിയിലേക്ക് മാറി രാജേഷിനെ 'സാർ' എന്ന് അഭിസംബോധന ചെയ്തു.
രാജേഷ് ഉറക്കെ ചിരിച്ചു.
"എടാ അരവിന്ദേ, നീ എന്നെ
💬 Comments
View all comments