Chapter Title : താര ദേവി 013 [ഡോ.കിരാതൻ]
വടിവുകളിലേക്ക് ഒന്നു നോക്കിയ ശേഷം രാജേഷ് തന്ത്രപൂർവ്വം പറഞ്ഞു,
"എന്നാൽ നമുക്ക് മുറിയുടെ പുറകിലുള്ള വാതിലിലൂടെ റെസ്റ്റോറന്റിലേക്ക് പോകാം അമ്മേ. മുന്നിലൂടെ പോയാൽ പൂളിലെ അവരുടെ ആ കാട്ടായങ്ങൾ കാണേണ്ടി വരും. അത് കണ്ടാൽ അമ്മയ്ക്ക് വല്ലാതെ ദേഷ്യം വരും, ഉറപ്പാ." സ്മിതയും ജോണും തമ്മിലുള്ള ആ വന്യമായ രംഗങ്ങൾ കണ്ട് അമ്മ ഇപ്പോൾ അവിടെ ചെന്ന് ബഹളമുണ്ടാക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല. കാരണം, സ്മിതയുടെ ഈ വഴിവിട്ട പോക്ക് തന്നെയാണ് അവളെ തങ്ങളിൽ നിന്നും ഒഴിവാക്കാൻ കിട്ടുന്ന ഏറ്റവും വലിയ ആയുധമെന്ന് അവൻ ഉറപ്പിച്ചിരുന്നു.
താര ഒന്നു ആലോചിച്ച ശേഷം മകന്റെ വാക്ക് സമ്മതിച്ചു.
"ശരിയാ, വെറുതെ നമ്മുടെ മൂഡ് കളയേണ്ട," അവൾ പറഞ്ഞു.
അങ്ങനെ അവർ രണ്ടുപേരും ആരും കാണാതെ, കോട്ടേജിന്റെ പുറകുവശത്തെ രഹസ്യവാതിലിലൂടെ രാത്രിയുടെ വന്യമായ തണുപ്പിലേക്ക് ഇറങ്ങി നടന്നു.
റിസോർട്ടിന്റെ പ്രൗഢമായ റസ്റ്റോറന്റിലേക്ക് അവർ നടന്നു കയറുമ്പോൾ രാത്രിയിലെ ബുഫെ വിഭവങ്ങൾ മാറ്റാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മങ്ങിയ പ്രകാശത്തിൽ വിഭവങ്ങൾ നിരത്തിവെച്ചിരിക്കുന്ന മേശയ്ക്ക് അടുത്തേക്ക് രാജേഷ് നടന്നു. അവൻ തന്റെ പ്ലേറ്റിലേക്ക് ആവശ്യത്തിന് മാത്രം ഭക്ഷണം വിളമ്പിയ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ താര തന്റെ പ്ലേറ്റ് നിറയെ പലതരം ഭക്ഷണങ്ങൾ കൂട്ടിയിടുന്നത് കണ്ടു. ആ തണുപ്പിൽ അവളുടെ വിശപ്പ് അത്രയ്ക്കേറെ ഉണർന്നിട്ടുണ്ടായിരുന്നു.
"എന്ത് വിശപ്പാ അമ്മേ ഇത്? ഒരുവട്ടം കഴിച്ചു കഴിഞ്ഞിട്ട് വേണമെങ്കിൽ വീണ്ടും വന്നു എടുക്കാമല്ലോ? ഇതിപ്പോ പ്ലേറ്റ് നിറഞ്ഞു കവിയുകയാണല്ലോ," രാജേഷ് പതുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
താര അവനെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ചു. "ഓ, ഈ ബുഫെ എന്ന
💬 Comments
View all comments