Chapter Title : താര ദേവി 013 [ഡോ.കിരാതൻ]
നീങ്ങി,
"ഭക്ഷണം കഴിഞ്ഞ് നീ നേരെ റിസപ്ഷനിലേക്ക് വാ, ബാക്കി അവിടെ വെച്ച് പറയാം," എന്ന് രഹസ്യമായി മന്ത്രിച്ചു.
താര ഇതൊക്കെ കൃത്യമായി കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ അവളുടെ മുഖത്ത് പേടിയുടെ ഒരു നിഴൽ പോലും ഉണ്ടായിരുന്നില്ല. എന്തുവന്നാലും നേരിടാൻ ഉറച്ചതുപോലെയുള്ള ആ ഭാവം രാജേഷിന് വലിയൊരു ആത്മവിശ്വാസം നൽകി. അമ്മയുടെ കൂടെയുള്ളപ്പോൾ തനിക്ക് യാതൊന്നും സംഭവിക്കില്ലെന്ന ധൈര്യത്തിൽ അവൻ ബാക്കി ഭക്ഷണം കൂടി വേഗം കഴിച്ചുതീർത്തു.
ഭക്ഷണത്തിന് ശേഷം രാജേഷും താരയും നേരെ റിസപ്ഷനിലേക്ക് നടന്നു. അവിടെ കമ്പ്യൂട്ടർ സ്ക്രീനിൽ എന്തൊക്കെയോ വിവരങ്ങൾ തിരുത്തിക്കുറിച്ചുകൊണ്ട് അരവിന്ദ് നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടതും അവൻ കമ്പ്യൂട്ടർ ഓഫാക്കി അരികിലേക്ക് വന്നു.
"രാജേഷ്... നിങ്ങൾക്ക് മറ്റ് കോട്ടേജുകളിൽ നിന്നും മാറി, അല്പം പുറകിലായി ഒരു ഇൻഡിപെൻഡന്റ് കോട്ടേജ് ഞാൻ റെഡിയാക്കിയിട്ടുണ്ട്. തൽക്കാലം അങ്ങോട്ട് മാറുന്നതാണ് സുരക്ഷിതം," എന്ന് പറഞ്ഞുകൊണ്ട് അരവിന്ദ് അവർക്ക് വഴി കാണിക്കാനായി മുന്നോട്ട് നടന്നു.
"ഇത് പിന്നീട് വല്ല കുഴപ്പവുമാകുമോടാ?" രാജേഷ് അല്പം ആശങ്കയോടെ ചോദിച്ചു.
അരവിന്ദ് ഒരു കള്ളച്ചിരിയോടെ അവനെ നോക്കി,
"ഒരു കുഴപ്പവുമില്ല. കമ്പ്യൂട്ടറിലെ ബുക്കിംഗ് ഡാറ്റയിൽ ഞാൻ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിങ്ങൾ അവരോടൊപ്പമല്ല വന്നിരിക്കുന്നത് എന്ന രീതിയിൽ രണ്ട് വ്യത്യസ്ത എൻട്രികളായാണ് ഇപ്പോൾ കാണിക്കുന്നത്. അതുകൊണ്ട് പോലീസ് വന്നാലും നിങ്ങളെ തൊടില്ല. പിന്നെ, നിങ്ങൾ വന്ന ആ ട്രാവലർ വാൻ ഇപ്പോൾത്തന്നെ ഇവിടെനിന്നും തിരിച്ച് അയച്ചേക്ക്. ഒരു തെളിവും ഇവിടെ ശേഷിക്കാൻ പാടില്ലല്ലോ," ഒരു പ്രൊഫഷണൽ ഡിറ്റക്റ്റീവിനെപ്പോലെ അവൻ കാര്യങ്ങൾ വിശദീകരിച്ചു.
അവന്റെ സമയോചിതമായ ഇടപെടൽ കണ്ട് താരയ്ക്ക് വല്ലാത്ത സന്തോഷം തോന്നി. "എന്തായാലും വളരെ നന്ദിയുണ്ട് അരവിന്ദേ... നീ കാരണം വലിയൊരു ബുദ്ധിമുട്ടിൽ നിന്നാണ് ഞങ്ങൾ രക്ഷപ്പെടുന്നത്."അവൾ അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
അയ്യോ, ഇതൊന്നും ഒരു കാര്യമേയല്ല മാഡം. കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങൾ
💬 Comments
View all comments