Chapter Title : താര ദേവി 013 [ഡോ.കിരാതൻ]
ഏട്ടാ... ഈ കല്യാണക്കാര്യം അവരുടെ വീട്ടിൽ ഇതുവരെ അറിഞ്ഞിട്ടില്ല. ഞാൻ പറയാതെ അവരിത് അറിഞ്ഞാൽ കുടുംബങ്ങൾ തമ്മിൽ വല്ല വഴക്കും ഉണ്ടായെങ്കിലോ? അതുകൊണ്ട് എല്ലാം സെറ്റായിട്ട് ഒരു ദിവസം നമുക്ക് നേരിട്ട് പറയാം. പോരേ?"
അവളുടെ ആ വശ്യമായ സംസാരവും തന്ത്രവും രാജേഷ് ആസ്വദിച്ചു.
"ശരി, നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ," എന്ന് പറഞ്ഞ് അവൻ ഒരു ചിരി വരുത്തിത്തീർത്തു.
അവന്റെ ഉള്ളിൽ മറ്റൊരു കണക്കുകൂട്ടലായിരുന്നു. "നീ തന്നെ കുഴി തോണ്ടിക്കോ സ്മിതേ... ഈ രഹസ്യം നീ സൂക്ഷിക്കുന്നത് എനിക്ക് നിന്നേ ഒഴിവാക്കാൻ കിട്ടുന്ന ഏറ്റവും നല്ല അവസരമായിരിക്കും..," അവൻ ഗൂഢമായി ചിന്തിച്ചു.
അവർ തിരികെ ഗാർഡനിലേക്ക് നടക്കുമ്പോൾ ജയയും താരയും ഫ്രീക്കൻ പിള്ളേരുമായി സംസാരിക്കുന്നത് രാജേഷ് കണ്ടു.
രാജേഷ് അവരുടെ അടുത്തേക്ക് നടന്നുചെന്നപ്പോൾ ആ ഫ്രീക്കൻ പിള്ളേർ അവനെ ഒന്നു ഉഴിഞ്ഞുനോക്കി. ജോൺ പതുക്കെ കൈനീട്ടി രാജേഷിന് ഹസ്തദാനം നൽകി.
"ഹായ്..ഐ ആം. ജോൺ," അവൻ സ്വയം പരിചയപ്പെടുത്തി. "രാജേഷ് ഇവരെയൊക്കെ പണ്ട് മുതലേ അറിയുമോ? സ്മിതയുടെ ഫാമിലിയുമായിട്ട് എങ്ങനെയാ പരിചയം?" ജോണിന്റെ ചോദ്യം തികച്ചും നേരിട്ടുള്ളതായിരുന്നു.
രാജേഷിനെ അളക്കുന്നത് പോലെയായിരുന്നു ജോണിൻ്റെ മുഖഭാവം.
രാജേഷ് മറുപടി പറയാൻ തുടങ്ങുന്നതിന് മുന്നേ തന്നെ സ്മിത വെപ്രാളത്തോടെ ഇടയിൽ കയറി.
"ഞങ്ങൾ ഫാമിലി ഫ്രണ്ട്‌സാ... പണ്ട് മുതലേ അറിയാം. പിന്നെ വെറുതെ ഒന്നിച്ച് ഒരു ഔട്ടിംഗ് പ്ലാൻ ചെയ്തു എന്ന് മാത്രം," വളരെ നിസ്സാരമായി അവൾ പറഞ്ഞുതീർത്തു.
സ്മിതയുടെ ആ മറുപടി കേട്ടപ്പോൾ താരയുടെ മുഖം ഇരുണ്ടു.
സ്വന്തം മകനെ സ്മിത വെറുമൊരു 'ഫാമിലി ഫ്രണ്ട്' ആക്കി മാറ്റിയത് താരയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
അവൾ ദേഷ്യം കലർന്ന നോട്ടത്തോടെ രാജേഷിനെ ഒന്നു നോക്കി. "ഇതാണോടാ നിന്റെ പെണ്ണ്?" എന്ന് ചോദിക്കുന്നതു പോലെ ആയിരുന്നു ആ നോട്ടം.
ജയ അവിടെയുണ്ടായിരുന്നുവെങ്കിലും അവൾ തലകുനിച്ചു നിൽക്കുകയായിരുന്നു. തന്റെ ഭർത്താവിന്റെയും മകളുടെയും ഈ അമിതമായ സ്വാതന്ത്ര്യവും കള്ളത്തരങ്ങളും അവളെ വല്ലാതെ വേദനിപ്പിച്ചു. സ്മിതയുടെ പെരുമാറ്റത്തിൽ അവൾക്കുള്ള അമർഷം ആ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.
രാജേഷ് ജയയെ നോക്കി. ആ വീട്ടിൽ ആകെ
💬 Comments
View all comments