0%

Chapter Title : താര ദേവി 013 [ഡോ.കിരാതൻ]

മനസ്സിൻ്റെ ശുദ്ധി ഉള്ളത് ഇവർക്ക് മാത്രമേ ഉള്ളു എന്ന് രാജേഷ് അനുഭവിച്ചറിഞ്ഞു. എത്രയും പെട്ടെന്ന് അരിയിലെ നെല്ലും പതിരും വേർതിരിക്കുന്നത് പോലെ വേർത്തിരിച്ച് ജയയേ തങ്ങളുടെ പക്ഷത്തേക്ക് ആക്കി മാറ്റാൻ വളരെ എളുപ്പമാണെന്ന് അവൻ മനസ്സിലാക്കി.

ഇതിനിടയിൽ രാജേഷ് അമ്മയേ നോക്കി. അമ്മയുടെ മുഖം ദ്വേഷ്യം വന്ന് ചുവന്ന് തുടുത്തീരുന്നു. സംഭവം കൈവിട്ടു പോകുമെന്നും അമ്മ അവിടെ വെച്ച് എന്തെങ്കിലും പറഞ്ഞു കളയുമെന്നും പേടിച്ച രാജേഷ് തന്ത്രപൂർവ്വം അമ്മയുടെ കയ്യിൽ പിടിച്ചു.

ആ പിടിയിൽ ഒരു താക്കീതുണ്ടായിരുന്നു. എന്തോ പറയാൻ തുനിഞ്ഞ താര ആ സ്പർശനത്തിൽ പതുക്കെ ശാന്തയായി.

"നല്ല തണുപ്പും ഉറക്കച്ചടവുമുണ്ട്. ഞങ്ങൾ ഒന്ന് വിശ്രമിക്കട്ടെ," എന്ന് പറഞ്ഞ് രാജേഷ് അമ്മയെയും കൂട്ടി മുറിയിലേക്ക് നടന്നു.

ആ പൂന്തോട്ടത്തിൽ അവർ തങ്ങളുടെ കള്ളച്ചിരികളും രഹസ്യങ്ങളും പങ്ക് വയ്ക്കുന്നത് പോലെ അട്ടഹസിക്കുന്നു.

അതിൽ പങ്ക് ചേരാതെ ജയ തല കുനിച്ച് നിൽക്കുന്നത് രാജേഷ് കണ്ടു.

-------------------------------------------------------------------------------

താര മുറിക്കുള്ളിലേക്ക് കയറിയത് ഒരൊറ്റ കുതിപ്പിനായിരുന്നു. ദേഷ്യം കൊണ്ട് അവളുടെ ഉടലാകെ വിറയ്ക്കുന്നുണ്ടായിരുന്നു. താൻ മനസ്സിൽ കണ്ടതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ നീങ്ങുന്നതിൽ ഉള്ളിന്റെയുള്ളിൽ ഒരു സന്തോഷമുണ്ടായിരുന്നുവെങ്കിലും, എല്ലാവർക്കും മുന്നിൽ വെച്ച് തന്നെയും മകനെയും വെറുമൊരു 'ഫാമിലി ഫ്രണ്ട്' ആക്കി മാറ്റിയ സ്മിതയുടെ ആ പ്രകടനം താരയ്ക്ക് ഒട്ടും ദഹിച്ചില്ല. ഈ യാത്രയുടെ പ്ലാനിംഗും റിസോർട്ടിലെ മുറിയുടെ വാടകയുമെല്ലാം നോക്കുന്നത് തങ്ങളായിട്ടും, സ്മിതയുടെ ആ തള്ളിക്കളയൽ താരയ്ക്ക് വലിയൊരു കുറച്ചിലായാണ് തോന്നിയത്.

പണ്ടുമുതലേ വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കണമെന്ന് വാശിയുള്ള കൂട്ടത്തിലായിരുന്നു താര. എന്നാൽ ഇപ്പോൾ കാര്യങ്ങൾ തന്റെ നിയന്ത്രണത്തിന് പുറത്തേക്ക് പോകുന്നു എന്ന തോന്നൽ അവളുടെ ദേഷ്യം ഇരട്ടിപ്പിച്ചു.

ബാഗ് വലിച്ചുതുറന്ന് രക്തസമ്മർദ്ദം കൂടുമ്പോൾ കഴിക്കേണ്ട ഗുളിക അവൾ തപ്പി എടുത്തു. വിറയ്ക്കുന്ന കൈകളോടെ ആ ഗുളികയെടുത്ത് അവൾ ചുണ്ടിന്റെ അടിയിൽ വെച്ചു. സാധാരണ ഗതിയിൽ ബി.പി കൂടുമ്പോൾ ഗുളിക കഴിച്ച് കുറച്ചുനേരം ശാന്തമായി കിടക്കുകയാണ് അവളുടെ പതിവ്.

മറ്റൊന്നും ആലോചിക്കാതെ, മനസ്സിലെ കനലുകൾ അടക്കിപ്പിടിച്ച് അവൾ ആ ആഡംബര കിടക്കയിൽ മലർന്നു കിടന്നു. എങ്കിലും അവളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ ഒരു പുതിയ

💬 Comments

View all comments