0%

Chapter Title : താര ദേവി 013 [ഡോ.കിരാതൻ]

സ്പർശനത്തിൽ പതുക്കെ ശാന്തയായി.

"നല്ല തണുപ്പും ഉറക്കച്ചടവുമുണ്ട്. ഞങ്ങൾ ഒന്ന് വിശ്രമിക്കട്ടെ," എന്ന് പറഞ്ഞ് രാജേഷ് അമ്മയെയും കൂട്ടി മുറിയിലേക്ക് നടന്നു.

ആ പൂന്തോട്ടത്തിൽ അവർ തങ്ങളുടെ കള്ളച്ചിരികളും രഹസ്യങ്ങളും പങ്ക് വയ്ക്കുന്നത് പോലെ അട്ടഹസിക്കുന്നു.

അതിൽ പങ്ക് ചേരാതെ ജയ തല കുനിച്ച് നിൽക്കുന്നത് രാജേഷ് കണ്ടു.

-------------------------------------------------------------------------------

താര മുറിക്കുള്ളിലേക്ക് കയറിയത് ഒരൊറ്റ കുതിപ്പിനായിരുന്നു. ദേഷ്യം കൊണ്ട് അവളുടെ ഉടലാകെ വിറയ്ക്കുന്നുണ്ടായിരുന്നു. താൻ മനസ്സിൽ കണ്ടതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ നീങ്ങുന്നതിൽ ഉള്ളിന്റെയുള്ളിൽ ഒരു സന്തോഷമുണ്ടായിരുന്നുവെങ്കിലും, എല്ലാവർക്കും മുന്നിൽ വെച്ച് തന്നെയും മകനെയും വെറുമൊരു 'ഫാമിലി ഫ്രണ്ട്' ആക്കി മാറ്റിയ സ്മിതയുടെ ആ പ്രകടനം താരയ്ക്ക് ഒട്ടും ദഹിച്ചില്ല. ഈ യാത്രയുടെ പ്ലാനിംഗും റിസോർട്ടിലെ മുറിയുടെ വാടകയുമെല്ലാം നോക്കുന്നത് തങ്ങളായിട്ടും, സ്മിതയുടെ ആ തള്ളിക്കളയൽ താരയ്ക്ക് വലിയൊരു കുറച്ചിലായാണ് തോന്നിയത്.

പണ്ടുമുതലേ വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കണമെന്ന് വാശിയുള്ള കൂട്ടത്തിലായിരുന്നു താര. എന്നാൽ ഇപ്പോൾ കാര്യങ്ങൾ തന്റെ നിയന്ത്രണത്തിന് പുറത്തേക്ക് പോകുന്നു എന്ന തോന്നൽ അവളുടെ ദേഷ്യം ഇരട്ടിപ്പിച്ചു.

ബാഗ് വലിച്ചുതുറന്ന് രക്തസമ്മർദ്ദം കൂടുമ്പോൾ കഴിക്കേണ്ട ഗുളിക അവൾ തപ്പി എടുത്തു. വിറയ്ക്കുന്ന കൈകളോടെ ആ ഗുളികയെടുത്ത് അവൾ ചുണ്ടിന്റെ അടിയിൽ വെച്ചു. സാധാരണ ഗതിയിൽ ബി.പി കൂടുമ്പോൾ ഗുളിക കഴിച്ച് കുറച്ചുനേരം ശാന്തമായി കിടക്കുകയാണ് അവളുടെ പതിവ്.

മറ്റൊന്നും ആലോചിക്കാതെ, മനസ്സിലെ കനലുകൾ അടക്കിപ്പിടിച്ച് അവൾ ആ ആഡംബര കിടക്കയിൽ മലർന്നു കിടന്നു. എങ്കിലും അവളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ ഒരു പുതിയ വെളിച്ചം മിന്നിമറയുന്നുണ്ടായിരുന്നു. സ്മിതയെ എങ്ങനെയൊക്കെ ഒതുക്കണമെന്നും, ജയയെ എങ്ങനെ തന്റെ കാൽക്കീഴിൽ എത്തിക്കണമെന്നുമുള്ള

💬 Comments

View all comments