0%

Chapter Title : താര ദേവി 014 [ഡോ.കിരാതൻ]

രാജേഷിനെ നോക്കി കള്ളച്ചിരിയോടെ ഒന്നു കണ്ണ് ചിമ്മി.

"എടാ രാജേഷേ... ഇന്നലെ പോലീസ് അവിടെ റെയ്ഡ് നടത്തി പിടിച്ച സാധനങ്ങളിൽ നിന്നും നല്ല ഒന്നാംതരം ഉശിരൻ കഞ്ചാവ് ആരും കാണാതെ ഞാൻ അടിച്ചുമറ്റി വെച്ചിട്ടുണ്ട്. നിങ്ങൾ രണ്ടുദിവസം ഇവിടെത്തന്നെ കാണുമല്ലോ, വരുന്ന ഞായറാഴ്ച നമുക്ക് ആ കാണുന്ന മലയുടെ മുകളിൽ കയറി, പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ച് നല്ല സുഖമായിട്ട് ഒന്നിരുന്ന് വലിക്കാം," അരവിന്ദ് ആവേശത്തോടെ പറഞ്ഞു.

"സത്യമാണോടാ... സാധനം ഇപ്പോൾ നിന്റെ കയ്യിലുണ്ടോ?" രാജേഷിന്റെ കണ്ണുകൾ തിളങ്ങി.

അരവിന്ദ് ഒന്നു പുഞ്ചിരിച്ചുകൊണ്ട് കാറിന്റെ അടുത്തേക്ക് ചെന്ന് ഡോർ തുറന്നു. എന്നിട്ട് ഡോർ പാനലിന്റെ ഉള്ളിലെ രഹസ്യ അറയിലിരുന്ന ചെറിയൊരു പൊതി അവനെ കാണിച്ചു.

രാജേഷ് ഒട്ടും സമയം കളയാതെ ആ പൊതി വേഗത്തിൽ വാങ്ങി തന്റെ പോക്കറ്റിലാക്കി ഒളിപ്പിച്ചു.

"എന്തായാലും ഇപ്പോൾ നേരം ഇരുട്ടാൻ പോകുകയല്ലേടാ... ഇവർ രണ്ടുപേരും രാത്രി അത്താഴമൊക്കെ കഴിഞ്ഞ് വേഗം ഉറങ്ങിക്കോട്ടെ. അത് കഴിഞ്ഞിട്ട് എനിക്ക് തനിയെ ഇരുന്ന് ഒരു വലി വലിക്കണം," രാജേഷ് ഒരു വഷളൻ ചിരിയോടെ മന്ത്രിച്ചു.

"ഓഹോ... അങ്ങനെയെങ്കിൽ ശരി രാജാവേ... നിന്റെ ഇഷ്ടം പോലെ നടക്കട്ടെ," അരവിന്ദ് ചിരിച്ചുകൊണ്ട് കാറിൽ കയറി എൻജിൻ സ്റ്റാർട്ട് ചെയ്തു. അവൻ വണ്ടിയോടിച്ച് പതുക്കെ ആ കുന്നിറങ്ങിപ്പോകുമ്പോൾ രാജേഷ് പോക്കറ്റിലെ ആ പൊതിയിൽ തലോടിക്കൊണ്ട് വലിയൊരു പ്ലാനിംഗിലായിരുന്നു.

————————————————————

സമയം ഏകദേശം രാത്രി പത്തു മണി കഴിയാറായി. മലമുകളിലെ ആ കോട്ടേജിലേക്ക് തണുപ്പ് പടർന്നു കയറിയതോടെ മൂന്നുപേർക്കും നല്ലപോലെ വിശക്കാൻ തുടങ്ങിയിരുന്നു.

"അമ്മേ... വല്ലാതെ വിശക്കുന്നുണ്ടല്ലോ. തണുപ്പ് കൂടിയതുകൊണ്ടാണോ എന്ന് അറിയില്ല, വയറിലിപ്പോൾ

💬 Comments

View all comments