0%

Chapter Title : താര ദേവി 013 [ഡോ.കിരാതൻ]

താര ദേവി 013 Thara Devi 013 | Author : Dr.Kirathan [ Previous Part ] [ www.kkstories.com]


99999999

റിസോർട്ടിന്റെ റിസപ്ഷനിലെ തണുത്ത എയർകണ്ടീഷൻ കാറ്റിലും രാജേഷിന്റെ ഉള്ളിൽ ദേഷ്യം പുകയുകയായിരുന്നു. സ്മിത അവന്റെ അരികിലേക്ക് ചേർന്നുനിന്നു. അവളിൽ നിന്നും പുറപ്പെട്ട വിലകൂടിയ പെർഫ്യൂമിന്റെ മണം ആസ്വദിക്കാൻ പോലും അവന് തോന്നിയില്ല.

"രാജേഷേട്ടാ... ആ നാലാമത്തെ മുറി കൂടി അവർക്ക് കൊടുത്താലോ? പാവങ്ങൾ വിയർത്തു കുളിച്ചാണല്ലോ വന്നത്," സ്മിത അവന്റെ തോളിൽ പതുക്കെ തഴുകിക്കൊണ്ട് ചോദിച്ചു.

അവളുടെ ആ പെട്ടെന്നുള്ള സ്നേഹപ്രകടനം കണ്ടപ്പോൾ തന്നെ രാജേഷിന് കാര്യം മനസ്സിലായി. തന്റെ കാര്യം സാധിച്ചെടുക്കാൻ വേണ്ടിയുള്ള ഈ കാപട്യം അവനിൽ വല്ലാത്തൊരു മടുപ്പുണ്ടാക്കി.

പക്ഷേ രാജേഷ് തന്റെ പ്ലാനുകൾ പാളാതിരിക്കാൻ ഒരുവിധം സമ്മതം മൂളി. പണം നേരത്തെ തന്നെ അടച്ചതായതുകൊണ്ട് രാജേഷ് തന്നെ റിസപ്ഷനിൽ പോയി ബുക്കിംഗ് ഫോർമാലിറ്റികൾ പൂർത്തിയാക്കി. സ്മിത അപ്പോഴും അവനോട് വല്ലാത്തൊരു വശ്യത കാണിക്കുന്നുണ്ടായിരുന്നു.

"ആ മെലിഞ്ഞ പയ്യൻ ജോണാണ്. കൂടെയുള്ളത് ഫ്രെഡി. എന്റെ കസിൻസാണ്..." സ്മിത അവരെ പരിചയപ്പെടുത്തി.

പെണ്ണിനെപ്പോലെ മുടി വളർത്തിയ ഫ്രെഡിയെയും ആ മെലിഞ്ഞ് കോലുപോലെ ഉയരത്തിലുളള ജോണിനെയും കണ്ടപ്പോൾ തന്നെ രാജേഷിന് ഒരു വശപ്പിശക് തോന്നിയിരുന്നു. ക്രിസ്ത്യാനികളായ അവർ എങ്ങനെയാണു ഹിന്ദുവായ സ്മിതയ്ക്ക് ബന്ധുക്കളാകുന്നത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവൻ അത് വിഴുങ്ങി.

മുറി ബുക്ക് ചെയ്ത് റിസപ്ഷനിൽ നിന്നിറങ്ങിയപ്പോൾ സ്മിത രാജേഷിന്റെ കൈകളിൽ ബലമായി പിടിച്ചു നിർത്തി. അവളുടെ വിരലുകൾ അവന്റെ കൈപ്പത്തിയിൽ അമർന്നു.

"പിന്നെ ഒരു കാര്യം രാജേഷേട്ടാ... നമ്മൾ കല്യാണം കഴിക്കാൻ

💬 Comments

View all comments