0%

Chapter Title : താര ദേവി 014 [ഡോ.കിരാതൻ]

ലഗേജുമെടുത്ത് മറ്റൊരു റിസോർട്ടിലേക്ക് മാറണം. ഇവിടെ നിൽക്കുന്നത് അത്ര സുരക്ഷിതമല്ല," രാജേഷ് തന്റെ പ്ലാൻ വ്യക്തമാക്കി.

"കൃത്യം! ഞാൻ അത് പറയാൻ തന്നെയാണ് നിങ്ങളുടെ അടുത്തേക്ക് വന്നതും. സ്റ്റേഷനിൽ വെച്ച് ആ പോലീസുകാർ അവരെ ചോദ്യം ചെയ്യുമ്പോൾ, ചിലപ്പോൾ പ്രഷർ താങ്ങാനാവാതെ അവർ നിങ്ങളുടെ പേരുകൾ വലിച്ച് പുറത്തിടാൻ വലിയ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ നിങ്ങളെ തിരഞ്ഞ് പോലീസ് വീണ്ടും ഈ റിസോർട്ടിലേക്ക് തന്നെ വരും," വളരെ ഗൗരവമുള്ളൊരു സത്യം വെളിപ്പെടുത്തുന്ന മട്ടിൽ അരവിന്ദ് പറഞ്ഞു.

"അയ്യോ... അങ്ങനെയെങ്കിൽ ഇനി നമ്മൾ എന്താണ് ചെയ്യുക അരവിന്ദ് മോനേ?" ഇത്തവണ വല്ലാത്തൊരു ആശങ്കയോടെ താരയാണ് അരവിന്ദനോട് ചോദിച്ചത്.

"ആന്റി ഒട്ടും പേടിക്കേണ്ട. ഞങ്ങളുടെ മാനേജ്‌മെന്റിന്റെ തന്നെ മറ്റൊരു പുതിയ റിസോർട്ട് അടുത്ത കുന്നിൻപുറത്തുണ്ട്. അതിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് അവിടെ തൽക്കാലം മറ്റ് സ്റ്റാഫുകളോ ആളുകളോ ആരും കാണില്ല. ആരും നിങ്ങളെ തിരഞ്ഞ് അങ്ങോട്ട് വരികയുമില്ല. തൽക്കാലത്തേക്ക് ഒളിച്ചിരിക്കാൻ പറ്റിയ സൂപ്പർ സ്ഥലമാണ്. നിങ്ങളെ ഞാൻ അങ്ങോട്ടേക്ക് മാറ്റാം," കാര്യങ്ങളെല്ലാം തന്റെ കൈപ്പിടിയിലാണെന്ന ഭാവത്തിൽ അരവിന്ദ് പറഞ്ഞു നിർത്തി.

——————————————————————

അരവിന്ദ് ഏർപ്പാടാക്കിയ കാറിൽ അവനൊപ്പം രാജേഷും താരയും ജയയും ലഗേജുകളുമായി ആ റിസോർട്ടിന്റെ പടിയിറങ്ങി. വണ്ടി മെയിൻ റോഡിലേക്ക് കടന്നതും അരവിന്ദ് പതുക്കെ വണ്ടിയുടെ വേഗത കുറച്ച് അവരെ നോക്കി കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി.

"നമ്മൾ ഇപ്പോൾ നേരെ പോകുന്നത് പോലീസ് സ്റ്റേഷനിലേക്കാണ്. പക്ഷേ നിങ്ങളാരും ഒട്ടും പേടിക്കേണ്ടതില്ല. നമ്മുടെ വിശ്വസ്തനായ ഒരു ഓഫീസർ അവിടെ ഡ്യൂട്ടിയിലുണ്ട്. ഈ കേസിൽ നിന്നും തൽക്കാലം മാറിനിൽക്കുന്ന ജയാന്റിയെ പൂർണ്ണമായും ഒഴിവാക്കിത്തരാൻ പുള്ളി അമ്പതിനായിരം രൂപയാണ് ഡിമാൻഡ് ചെയ്തിരിക്കുന്നത്. തുക ഇപ്പോൾത്തന്നെ വേണമെന്നില്ല, രണ്ട് ദിവസത്തിനുള്ളിൽ എത്തിച്ചു കൊടുത്താൽ മതി." അരവിന്ദ് സ്റ്റിയറിങ്ങിൽ തട്ടിക്കൊണ്ട് പറഞ്ഞു.

"അതിനെന്താ അരവിന്ദേ... തുക എത്രയായാലും പ്രശ്നമില്ല. എന്റെ ഈ ജയച്ചേച്ചിയെ ഒരു ആപത്തിലും പെടുത്താതെ രക്ഷിച്ചെടുക്കാൻ അമ്പതിനായിരമല്ല, വേണ്ടി വന്നാൽ അമ്പത് ലക്ഷം വരെ ഇറക്കാൻ ഞാൻ തയ്യാറാണ്!". അരവിന്ദ് പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ താര ഇടപെട്ടു,

താരയുടെ ആ വാക്കുകൾ കേട്ടതും ജയയുടെ

💬 Comments

View all comments