0%

Chapter Title : ? താരചേച്ചി 2 [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.3K

ചേച്ചിക്കും തരാൻ മറന്നില്ല. മുത്തശ്ശൻ മുത്തശ്ശിക്ക് പൂവെച്ചു കൊടുക്കുമ്പോ എന്റെ പൊന്നുങ്കുണ്ടത്തിന്റെ വാർമുടിയിൽ ഞാനും മുല്ലപ്പൂ ചൂടിച്ചു.

ഞങ്ങൾ മുഹൂർത്തം ആവും മുൻപ് ഗുരുവായൂരപ്പനെ ഒന്ന് തൊഴാമെന്നു വെച്ചു.

ഞാനും ചേച്ചിയും പെർഫെക്റ്റ് മാച്ച് ഡ്രസ്സ് ആണാല്ലോ, എന്ന് മുത്തശ്ശി പറഞ്ഞു. ഞങ്ങൾ രണ്ടാളും മുത്തശ്ശിയുടെ ഇരു കവിളിലും മുത്തമിട്ടുകൊണ്ട് തൊഴാനായി മുറിയിൽ നിന്നുമിറങ്ങി.

ഞങ്ങൾ അമ്മയേം അച്ഛനേം നോക്കി. അവർ റെഡിയായി കഴിഞ്ഞിരുന്നു. രണ്ടാളും ഞങ്ങളോടൊപ്പം തൊഴാനായി ഇറങ്ങി. വരി അധികം ഒന്നും ഉണ്ടായില്ല. എങ്കിലും ഒരല്പം സമയം എടുത്തു ചുറ്റമ്പലത്തിലേക്ക് കടക്കാൻ. ഞങ്ങൾ തൊഴുതിറങ്ങി. പുറത്തുള്ള മണ്ഡപത്തിലാണ് വിവാഹം.

ചേച്ചിയോടു ഞാൻ ചോദിച്ചു, എന്താണ് കാര്യമായി പ്രാർഥിച്ചത് ? എന്ന്. പിന്നെ പറഞ്ഞാൽ മതിയോന്ന് അവൾ ചോദിച്ചു?

ഞാൻ അതിനു ചിരിച്ചു സമ്മതിച്ചു.

രാധികചേച്ചി അണിഞ്ഞൊരുങ്ങി മണ്ഡപത്തിൽ നില്കുന്നു, കല്യാണ ചെക്കൻ നല്ല ഭംഗിയുണ്ട് എന്ന് ഞങ്ങൾ തമ്മിൽ നോക്കി ചിരിച്ചു പറഞ്ഞു. താലി കെട്ടുന്നത് ഞാൻ ശ്രദ്ധിച്ചു നോക്കി. ഇന്നേവരെ താലി കെട്ടുന്നത് എങ്ങനെയാണെന്നു എനിക്കറീല, പക്ഷെ ഇനി മുതൽ ശ്രദ്ധിക്കണം എന്ന് തോന്നി. കല്യാണ ചെക്കനും ചെറിയ കണ്ഫയൂഷൻ ഉള്ളത് കണ്ടപ്പോ ഇത്രക്കും ഒരു സംഭവം ആണോ ഈ താലികെട്ട് എന്ന് ഞാനോർത്തു.

അങ്ങനെ കല്യാണം ഗംഭീരമായി. നല്ല വിശപ്പുണ്ടായിരുന്നു ഇത്ര നേരം ഞങ്ങൾ പിടിച്ചുനിന്നു, രാവിലത്തേയും ഉച്ചക്കാലത്തേയും ചേർത്ത് നല്ലപോലെ ഞാനും ചേച്ചിയും ഒന്നിച്ചു ഫുഡ് കഴിച്ചു. ഞങ്ങളുടെ ഓപ്പോസിറ്റ് തന്നെയുള്ള പന്തിയിൽ ആയിരുന്നു മുത്തശ്ശനും മുത്തശ്ശിയും അവർ ഞങ്ങളെ നോക്കി ചിരിച്ചു.

ഞാനും ചേച്ചിയും കഴിച്ചു കഴിഞ്ഞപ്പോൾ അമ്മയും

💬 Comments

View all comments