Chapter Title : ? താരചേച്ചി 2 [കൊമ്പൻ]
ശിലയായി നിന്നു.
ഒരു നിമിഷം കഴിഞ്ഞു ...ഞാൻ ഒന്ന് നീങ്ങി ചേച്ചിയുടെ അരികിൽ നിന്നു, പയ്യെ അവളുടെ കയ്യിൽ ഒന്നു തൊട്ടു. അവളെന്റെ കൈകോർത്തു പിടിച്ചു.
മുത്തശ്ശൻ അന്നേരം മുറിയിൽ നിന്നും നടന്നു വന്നിട്ട്
ഞങ്ങളെ തന്നെ നോക്കി.
“മക്കളെ ഉറങ്ങണ്ടേ ….”
മുത്തശ്ശന്റെ ശബ്ദം കേട്ടതും ചേച്ചിയുടെ കയ്യിലെ പിടി ഞാൻ വിട്ടു.
ആ ..വരുവാ മുത്തശ്ശാ.
ഞാൻ മുന്നോട്ട് നടന്നപ്പോൾ അവളും എന്റെയൊപ്പം മുറിയിലേക്ക് കയറി. രാധിക മോളുടെ ബന്ധുവാണ് അല്ലെ രണ്ടാളും, മുത്തശ്ശി സംസാരിച്ചു തുടങ്ങി.
അതെ മുത്തശ്ശി ..
മോള് കോളേജിൽ ആണോ പഠിക്കുന്നെ ?
അതെ ..
സുന്ദരിയാണല്ലോ, മോൾക്ക് പ്രേമം ഒക്കെയുണ്ടോ ? - മുത്തശ്ശനാണ് അത് ചോദിച്ചത്. മുത്തശ്ശി അത്കേട്ടുകൊണ്ട് മുത്തശ്ശനോട് പിള്ളേരോട് ഇങ്ങനാണോ സംസാരിക്കുന്നെ എന്ന് ചോദിച്ചു ഒരുനുള്ളു കൊടുത്തു.
ഉണ്ട് !
ചേച്ചി ചോദ്യത്തിന് മറുപടി പറഞ്ഞപ്പോൾ പെട്ടന്ന് ഞാനൊന്നു ഞെട്ടിതരിച്ചു. ഇവൾ ഇതെന്ത് ഭാവിച്ചാണ്?
ആഹാ … നല്ല കുട്ടി !
മുത്തശ്ശനും മുത്തശ്ശിയും ലവ് മാര്യേജ് ആണോ ? അവൾ രണ്ടാളോടും കൂടെ ചോദിച്ചു.
മോള് ആള് കൊള്ളാലോ? അതെങ്ങനെ മനസിലായി ? മുത്തശ്ശി ചിരിച്ചുകൊണ്ട് പറഞ്ഞു.
അവരുടെ തുറന്ന മനസ് ചേച്ചിക്കും എനിക്കും ഒരുപോലെ ഇഷ്ടമായി. ഞാനും ചേച്ചിയും മുഖത്തോടു മുഖം നോക്കി ഒന്ന് ചിരിച്ചുകൊണ്ട് രണ്ടാളും കട്ടിലിലേക്ക് ഇരുന്നു.
കാവിലെ പൂരത്തിന് എന്റെ പിറകീന്നു മാറില്ല, ഈ ഇരിക്കുന്ന കാമുകൻ ! മുത്തശ്ശി മുത്തശ്ശനെ നോക്കി ചിരിച്ചു. എന്നെ പിറകെ നടന്നു ശല്യം ചെയ്തു ഒടുക്കം ദേ ഇവിടം വരെത്തി.
കൊള്ളാം, അവരീ പ്രായത്തിലും മനസറിഞ്ഞു പ്രേമിക്കുന്നവർ ആയിരിക്കണം അല്ലാതെ ഇങ്ങനെ ഒരു മറുപടി വരില്ല ! ഞാനോർത്തു.
മുത്തശ്ശൻ എന്നെ നോക്കി ചോദിച്ചു - നിന്നെ കണ്ടാൽ അറിയാം മോനെ നീ എന്നെപോലെയാണ്, അസാധ്യമായി ഒരു കൊച്ചിനെ വല്ലാതെ പ്രേമിക്കുന്നു അല്ലെ ?
ചേച്ചി എന്റെ മുഖത്തെ ഭാവ വ്യത്യാസം നോക്കി ഇരിക്കുമ്പോ
ഞാനെന്തു പറയണമെന്നു അറിയാതെ കുഴങ്ങി.
ഒടുക്കം ഞാനൊന്നു അമർത്തി മൂളി.
കണ്ടില്ലേ ലക്ഷ്മി, അവന്റെ
💬 Comments
View all comments