Chapter Title : താരം തീർത്ത കൂടാരം 1 [Flying Monk]

അപ്പൊ ഒരു വെറൈറ്റിക്ക് കഥ ആദ്യം മുതലേ പറഞ്ഞു തുടങ്ങിയാലോ...?
പതിയെ ട്രെയിൻ നീങ്ങി തുടങ്ങിയതും ഞാൻ ഓടി ട്രെയിനിലേക്ക് കയറി.ഒന്നു വെള്ളം വാങ്ങാൻ ഇറങ്ങിയതാ അപ്പോളേക്കും വണ്ടിയെടുത്ത്...കണ്ട പട്ടിക്കാട്ടിൽ മണിക്കൂറുകളോളം വെറുതെ പിടിച്ചിടും ഒരു ആവശ്യത്തിന് എവിടേം നിർത്തുകയുമില്ല...കോപ്പിലെ ട്രെയിൻ...ബസ്സിനു വല്ലോം പോയാൽ മതിയായിരുന്നു...ട്രെയിനിനേം പ്രാകി കൊണ്ട് ഞാൻ എന്റെ സീറ്റിലേക്ക് ഇരുന്നു.
ഞാൻ ആദിദേവ്,24 വയസ്സ്.സുമുഖൻ സുന്ദരൻ സുശീലൻ എന്നൊക്കെ പറയാൻ ആഗ്രഹമുണ്ടെങ്കിലും എല്ലാവരെയും പോലെ ഞാനും ഒരു പാവം കൊച്ചു കഴുവേറി.നഴ്സിംഗ് പഠനം കഴിഞ്ഞ് കേരളത്തിനു പുറത്ത് അച്ഛന്റെ കെയറോഫിൽ കിട്ടിയ ജോലിക്ക് വേണ്ടി പെട്ടീം കിടക്കേമെടുത്തുള്ള നാട് വിടലിലാണ്.സീസൺ ടൈമായോണ്ട് ബസ്സിന് പൈസ കൂടുമെന്നു കരുതി
ട്രെയിൻ ബുക്ക് ചെയ്തതാണ് അത് അതിലും വലിയ മൂഞ്ചൽ...വിന്റോ സീറ്റ് കിട്ടിയത് ഭാഗ്യം,പക്ഷെ സിംഗിൾ സീറ്റ് ആയതിനാൽ അപ്പുറത്ത് ആൾ വന്നാൽ ഞാൻ മണ്ടക്ക് കയറണം ഓരോരോ വള്ളി കേസ്.കുറേ നേരമായി മുന്നിലെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.വാരണം ആയിരം സിനിമയിലെ പോലെ വല്ല സുന്ദരി കൊച്ച്
വല്ലോം ആവണേ എന്ന പ്രാർത്ഥനയോടെ ഞാൻ എന്റെ സീറ്റിലിരുന്നു.കുറച്ച് നേരം പാട്ടും കേട്ട് പിന്നിലേക്ക് ഓടുന്ന മരങ്ങളെയും അമ്പര ചുമ്പികകളെയും നോക്കി ഞാൻ ഇരുന്നു.ട്രെയിനിലെ ഫുഡിന്റെ പരിശുദ്ധി അറിയാവുന്നത് കൊണ്ട് ഞാൻ ഒരു പച്ച ലെയ്സും തിന്ന് പണി തുടർന്നു.കുറേ നേരം മരങ്ങളുടെ ഓട്ടം കണ്ട്
മടുത്തതും ഞാൻ മുന്നിലെ ഒഴിഞ്ഞ സീറ്റിലേക്ക് കാലും കയറ്റി വെച്ച് ഞാൻ ഒന്ന് മയങ്ങി.
"എസ്ക്യൂസ് മീ..." തോളിൽ തട്ടിയുള്ള ഒരു വിളി കേട്ടാണ് ഞാൻ കണ്ണു തുറന്നത്.കണ്ണൊന്നു തിരുമ്മി
💬 Comments
View all comments