Chapter Title : താരം തീർത്ത കൂടാരം 1 [Flying Monk]
അപ്പൊ അതാണ് കാര്യം എന്റെ അവസ്ഥ എന്താന്ന് പോലും ആലോചിക്കുന്നില്ല ദുഷ്ട്ട.
"അല്ല...ചേച്ചി...ചേച്ചി..." ഞാൻ തിരുത്തി എന്നിട്ടും അവരെന്നെ കൂർപ്പിച്ചു നോക്കി.അടുത്തുള്ളത് മലയാളികൾ അല്ലാത്തത് കൊണ്ടു രക്ഷപ്പെട്ടു അല്ലേൽ ഇപ്പൊ ഇടി കിട്ടിയേനെ,പക്ഷെ ഈ തടാകക്ക് വിടാൻ ഉദ്ദേശമില്ല എന്ന മട്ടാണ്.മലര് ഇനി വല്ലോം പറഞ്ഞാൽ ഞാൻ ട്രെയിനിൽ നിന്ന് ചാടും എന്ന അവസ്ഥയായി,പെണ്ണ് കേസ് വരുന്നതിലും ബേധം
ചാവുന്നത് തന്നെയാ...എന്റെ മുഖം മാറുന്നത് കണ്ടതും അവർ പൊട്ടി ചിരിച്ചു എന്നിട്ട്
"ഇത്രയേ ഒള്ളോടാ നീ...നിന്റെ നോട്ടം കണ്ടപ്പോ ഞാൻ കരുതി..."ഒരു ചിരിയോടെ അവർ പറഞ്ഞു നിർത്തി.അത് കേട്ടതോടെ ഞാൻ ഇതെന്ത് ജീവി എന്ന മട്ടിൽ അവരെ നോക്കി.
"എന്താടാ ഇങ്ങനെ നോക്കണേ...പേടിച്ചു പോയോ..."അവർ വീണ്ടും
"പിന്നെയില്ലാണ്ട്...അല്ല അപ്പൊ കുഴപ്പം ഒന്നുല്ലേ..." ഞാൻ മറുപടി പറഞ്ഞു കൊണ്ടു ചോദിച്ചു.
"എടാ...നിന്നെ പോലുള്ളവരെ കാണിക്കാൻ അല്ലെ ഇത്രോം വയസ്സായിട്ടും ഞാൻ ഇങ്ങനെ ഒരുങ്ങി കെട്ടി നടക്കുന്നെ...എന്നും പറഞ്ഞു എന്നെ എങ്ങാനും കയറി പിടിക്കാൻ വന്നാൽ...സാമാനമരിഞ്ഞു പട്ടിക്കിട്ട് കൊടുക്കും..."
ഒരു ചിരിയോടെ തുടങ്ങി കാര്യമായി പറഞ്ഞു നിർത്തിയതും ഞാൻ നമ്മളില്ലേ എന്ന മട്ടിൽ അവരെ നോക്കി കൈ കൂപ്പി.
സാധാരണ ഇങ്ങനെ വല്ല പിള്ളേരേം കണ്ടാൽ എല്ലാം മറച്ചു പിടിച്ചു വിരട്ടി വിടാറാണ് പതിവ്.30കളുടെ തുടക്കത്തിലേ ഡിവോഴ്സായ തന്നെ പലരും ജീവിതം തരാനും കൂടെ കിടക്കാനും വിളിച്ചിട്ടുണ്ടെങ്കിലും അതിനെല്ലാം ചുട്ട മറുപടി കൊടുത്താണ് ഞാൻ നേരിട്ടിട്ടുള്ളത്.വേറെ ഒരുത്തിയെ കണ്ടപ്പോ എന്നെയും നടക്കാൻ പോലും പറ്റാത്ത എന്റെ
കുഞ്ഞിനേമിട്ടിട്ട് പോയ അയാളെ പോലെയുള്ള ആൺവർഗ്ഗത്തോട് ഒരു തരം അറപ്പായിരുന്നു എനിക്ക്.എന്റെ കുഞ്ഞിനെ
💬 Comments
View all comments