Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 3 [AKH]
ആയിരുന്നു പഠിച്ചിരുന്നത് ഫസ്റ്റ് ഇയർ തോട്ട് തുടങ്ങിയ പ്രണയം ഇപ്പോ കല്യാണം വരെ എത്തി നിൽക്കുന്നു ,എഗെജ്മെന്റ് കഴിഞ്ഞ് ഒരാഴ്ച്ചക്ക് ഉള്ളിൽ അവൻ ഷാർജയിലെക്ക് പോകും അതിനാൽ കല്യാണം ഒരു വർഷം കഴിഞ്ഞായിരുന്നു ഉറപ്പിച്ചിരുന്നത് ,വീട്ടുക്കാർ എല്ലാവരും നല്ല സപ്പോർട്ട് ആയതു കൊണ്ട് അവൻ രക്ഷപെട്ടു , അങ്ങനെ പരിപ്പാടി ഒക്കെ കഴിഞ്ഞ് ഞാൻ തിരിച്ച് താഴ് വാരത്തിലേക്ക് പോകുന്നത് ബുധനാഴ്ച്ച ആണ്.
"ഹെയ് എന്താ സ്വപ്നം കണ്ടു നടക്കുക ആണൊ "
താഴ് വാരത്തിലെ കവലയിൽ നിന്നു ഗസ്റ്റ് ഹൗസിലെക്കുള്ള വഴിയിൽ കൈയിൽ കവറും മൂളിപ്പാട്ടും പാടി നടന്നു പോകുന്ന ലെച്ചുവിന്റെ മുൻപിൽ ബൈക്ക് നിർത്തിയിട്ട് ഞാൻ ചോദിച്ചു ,
"ഓഹ്, അജിയേട്ടൻ ആയിരുന്നോ ഞാൻ പേടിച്ചു പോയി "
അവൾ ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നിട് അവൾ എന്നെ കണ്ടപ്പോ അവളുടെ മുഖം താമര പോലെ വിടർന്നു. കുറച്ചു ദിവസം കാണാതിരുന്നിട്ട് അവളെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഉണ്ടായ അതെ വികാരം തന്നെയാണ് എനിക്കും ഉണ്ടായത് ,
"രണ്ടു ദിവസം കഴിഞ്ഞു വരാം എന്നു പറഞ്ഞു പോയാ ആളു ഇന്നാണൊ വരുന്നത് "
അവൾ പുഞ്ചിരി തൂകി കൊണ്ട് ചൊദിച്ചു.
"ഇന്നലെ പോരാൻ പറ്റിയില്ല അമലിന്റെ കൂടെ ഒരിടം വരെ പോകെണ്ടി വന്നു "
"മം മം"
അവൾ ഒന്നും മൂളി
"അല്ല ലെച്ചു നീ ഈ ഉച്ച നേരത്ത് എവിടെ പോയതാ "
" ഞാൻ കവല വരെ പോയതാ കുറച്ചു പലചരക്ക് സാധനങ്ങൾ വാങ്ങാൻ "
"ഉം, എന്നാ വാ വണ്ടിയിൽ
💬 Comments
View all comments