Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 3 [AKH]
" ഞാൻ തിരിച്ച് അവിടെ നിന്നു ഇറങ്ങുമ്പോൾ ജോളി ചേച്ചി വന്നിരുന്നു ,ഞാൻ ചേച്ചിയോട് പൈസയുടെ കാര്യവും നീ വാങ്ങത്ത കാര്യവും പറഞ്ഞു. "
"ഉം,എന്നിട്ട് "
"ഞാൻ വിചാരിച്ചിരുന്നത് നിന്നെ ചേച്ചി പൈസക്ക് വേണ്ടി ആണു എന്റെ അവിടെ വീട്ടുജോലിക്ക് വിടുന്നത് എന്ന് ,അതുകൊണ്ട് ഞാൻ ആ പൈസ ചേച്ചി ലെച്ചു വിന് കൊടുത്തൊ എന്നു പറഞ്ഞു ചേച്ചിയുടെ കൈയിൽ കൊടുത്തു. പക്ഷെ ചേച്ചി ആ പൈസ എന്റെ കൈയ്യിൽ തന്നെ തിരികെ എൽപിച്ചിട്ടു പറഞ്ഞു ,ലച്ച്മി വെണ്ടാ നു പറഞ്ഞതല്ലെ അപ്പോൾ ഞാൻ വാങ്ങിക്കുന്നത് ശരിയല്ല എന്നു , അതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി നിന്നോട് ചേച്ചിക്ക് ചെറിയൊരു ഇഷ്ടം മനസിൽ ഉണ്ടെന്നു "
"അജി യേട്ടൻ പറഞ്ഞതു ശരിയാ ഇപ്പോ കുറച്ചു നാൾ ആയിട്ട് ചേച്ചി എന്നെ അധികം വഴക്ക് ഒന്നും പറയാറില്ല ഞാൻ വന്ന സമയത്ത് ചേച്ചിക്ക് എന്നെ ഭയങ്കര ഇഷ്ടം ആയിരുന്നു ,ചേച്ചി കല്യാണം കഴിഞ്ഞതിന് ശേഷം ആണു ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും വഴക്ക് പറച്ചിൽ തുടങ്ങിയത് ,അതും കല്യാണം കഴിഞ്ഞ് ചേച്ചിക്ക് പിള്ളേരു ഉണ്ടാകില്ല എന്നു അറിഞ്ഞപ്പോൾ മുതൽ ,"
" അപ്പോ ചേച്ചിക്ക് കുട്ടികൾ ഉണ്ടാവില്ലെ "
ഞാൻ ആ കാര്യം അറിഞ്ഞിട്ടില്ലാത്ത മട്ടിൽ ചോദിച്ചു ,
" ഇല്ല അജിയേട്ടാ ,ചേച്ചിക്കാ പ്രോബ്ലം ,ആ കാര്യം അറിഞ്ഞതിൽ പിന്നെ കുരിയൻ ഇച്ചായന്റെ വീട്ടിൽ ചേച്ചിക്ക് നിൽക്കാൻ പറ്റാതെ ആയി അങ്ങനെ ചേച്ചി തിരിച്ചു വീട്ടിലോട്ടു വന്നു ,അന്നു മുതലാ ചേച്ചിക്ക് മാറ്റം സംഭവിച്ചത് ,"
അങ്ങനെ ഞങ്ങൾ ഒരോന്നു സംസാരിച്ച് ഗസ്റ്റ്ഹൗസിന്റെ മുൻപിൽ എത്തി ,
അവൾ കവറും സാധനങ്ങളും വണ്ടിയിൽ നിന്ന് എടുത്ത് എന്നോട് ഒരു താങ്ക്സും പറഞ്ഞ് വണ്ടിയിൽ നിന്ന് ഇറങ്ങി ജോളി ചേച്ചിയുടെ വീട്ടിലോട്ട് നടന്നു ,ഞാൻ അവളുടെ നടത്തവും നോക്കി ബൈക്കിൽ കുറച്ചു നേരം ഇരുന്നു .
ഞാൻ ചെറിയ കുളി ഒക്കെ പാസാക്കി ഡ്രസും മാറി വന്നപ്പോഴെക്കും ലെച്ചു ടേബിളിൽ എനിക്കുള്ള ചോറും കറിയും നിരത്തി വെച്ചിട്ടുണ്ട് ,ഞാൻ നോക്കിയപ്പോ സമയം രണ്ടര കഴിഞ്ഞു ,ഞാൻ അവളെ അവിടെ എല്ലാവിടത്തും നോക്കി പക്ഷെ കണ്ടില്ല ,
"ഇവൾ ഇതോക്കെ എടുത്ത് വെച്ചിട്ട് എവിടെ പോയി "
ഞാൻ കുറച്ചു നേരം അവളെ കാത്തു നിന്നു ,
"അല്ല ഞാൻ എന്തിനാ
💬 Comments
View all comments