0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 3 [AKH]

Author : Akh Read All Parts 343

അവളെ കാത്തു നിൽക്കണെ സാധാരണ അവൾ എല്ലാ ദിവസവും ഇങ്ങനെ അല്ലെ ചെയ്യാറു .എനിക്കുള്ള ഭക്ഷണം വിളമ്പി വെച്ചിട്ട് അവൾ പോകാറല്ലെ പതിവ് അവൾ ഇവിടെ ഇരുന്നു കഴിക്കാറില്ലല്ലോ "

" ശരിയാ പക്ഷെ ഇന്നെന്തൊ അവൾ കൂടെ ഉണ്ടാകണം എന്ന തോന്നൽ മനസിൽ "

"കുറച്ചു സമയം കഴിഞ്ഞപ്പോൾ അടുക്കള വാതിൽ തുറക്കുന്ന ശബ്ദം കേട്ട ഞാൻ ആ ഭാഗത്തേക്ക് നോക്കി ,അപ്പോ ദേ അവിടെ ആകെ വിയർത്തു കുളിച്ച് ലെച്ചു നിൽക്കുന്നു "

" ഭക്ഷണം എടുത്ത് വെച്ചിട്ട് നീ എവിടെ പോയതാ "

" ഞാൻ ദേ ഇതു പറിക്കാൻ പോയാ താ "

അവൾ അതും പറഞ്ഞ് അവളുടെ കൈയിൽ ഇരിക്കുന്ന കൈതച്ചക്ക ഉയർത്തി കാണിച്ചു ,

ജോളി ചേച്ചിയുടെ വീടിനു പുറകിലെ മലയിൽ മുഴുവൻ കൈതച്ചക്കയുടെ കൃഷി ആണു ,അവിടെ വിളവെടുപ്പു സമയത്ത് പഴുത്തതും അവർക്കു ആവശ്യം ഉള്ള ചക്ക മാത്രെ പറിക്കുക ഒള്ളു വിളവെടുപ്പ് കഴിഞ്ഞ് അവർ പറിക്കാതെ പോയ ചക്കകൾ അവിടത്തെ നാട്ടുകാർ പറിക്കും ,

" ഉം, നീ ഭക്ഷണം കഴിച്ചോ ?"

" ഇല്ല ഞാൻ കഴിക്കാൻ പോകുന്നോളു "

" എന്നാ വാ ഇവിടെ ഇരി നമ്മുക്ക് ഒരുമിച്ച് കഴിക്കാം"

ഞാൻ എന്റെ അടുത്തുള്ള കസെരാ വലിച്ചു നിക്കി കൊണ്ടു പറഞ്ഞു ,

" വേണ്ടാ അജിയേട്ടാ ഞാൻ പിന്നെ കഴിച്ചോളാം അപ്പുറത്ത് ഇരുന്നു. അജിയെട്ടൻ കഴിച്ചോളു"

" എപ്പോഴായാലും നീ കഴിക്കണം അപ്പോ ഇവിടെ ഇരുന്നു കഴിച്ചാൽ എന്താ "

" അതു ശരിയാകില്ല അജിയെട്ടാ "

" നി വന്നെ "

ഞാൻ അവളെ കുറെ നിർബന്ധിച്ചു എന്നിട്ടും ഒരോ കാരണങ്ങൾ പറഞ്ഞു അവൾ അവിടെ ഇരിക്കാൻ കൂട്ടാക്കിയില്ല.

"അതെ ലെച്ചു ഇന്നു നീ ഇവിടെ വന്നിരുന്നു കഴിച്ചിലെങ്കിൽ ഇനി ഒരിക്കലും ഞാൻ നി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ല"

അതിൽ അവൾ വീണു ,

അവൾ കൈ കഴുകി വന്നു എന്റെ അടുത്ത് ഇരുന്ന് ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു , അവൾ ക്ക് ആദ്യം എന്റെ അടുത്ത് ഇരുന്ന് കഴിക്കാൻ ഒരു നാണം ഒക്കെ ഉണ്ടായിരുനെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അതു മാറി അവൾ ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചിരിക്കുക ആണു , അവൾ കഴിക്കുന്നതും നോക്കി ഞാൻ ഇരുന്നു , എന്താണെനറിയില്ല അവൾ

💬 Comments

View all comments