0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 3 [AKH]

Author : Akh Read All Parts 344

കഴിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി ,അവളുടെ ഒരോ ചലനങ്ങളും ഞാൻ വീക്ഷിച്ചോണ്ടിരുന്നു ,നമ്മൾ അത്രയും സ്നേഹിക്കുന്ന ആൾ നമ്മുടെ ഒപ്പം ഇരുന്നു സംതൃപ്തിയോടെ ഭക്ഷണം കഴിക്കുന്നത് കാണുബോൾ ഉള്ള സുഖം ഒന്നു വേറെ തന്നെ ആണു,

" എന്താ അജിയേട്ടാ കഴിക്കുന്നില്ലെ "

അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു ,

" മം. കഴിക്കാം"

ഞാൻ അതും പറഞ്ഞ് വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി , ഞാൻ അതു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു കള്ള ചിരി പ്രത്യക്ഷ പ്പെട്ടു.

അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിച്ചു എഴുന്നേറ്റു.

ഞാൻ കൈ കഴുകി ടീവി കാണാൻ വേണ്ടി സോഫയിൽ ഇരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ " ഇന്നാ കഴിച്ചോ " എന്നു പറഞ്ഞു കൊണ്ട് അവൾ കൈതചക്ക മുറിച്ചു കഷ്ണങ്ങൾ ആക്കി പ്ലേറ്റിൽ ഇട്ടു കൊണ്ടുവന്നു ,

ഞാൻ അതു കഴിച്ചു കൊണ്ട് സോഫയിൽ ചാരി കിടന്നു ടീവി കാണാൻ തുടങ്ങി , അവൾ സോഫയുടെ അടുത്ത് താഴെ ഇരുന്നു ടി വി കാണാനും.

ഇടക്ക് ഒക്കെ ചില വൈകുന്നേരങ്ങളിൽ അവൾ ഇവിടെ ഇരുന്നു ടി വി കാണാറുണ്ട് ,ജോളി ചേച്ചിയുടെ വീട്ടിൽ ടിവി ഇല്ല ഇടക്ക് ജോളി ചേച്ചിയും വന്നിരിക്കാറുണ്ട് ,

കുറച്ചു കഴിഞ്ഞ പ്പോൾ

" അയ്യോ മൂന്നര ആയോ , അജിയേട്ടാ ഞാൻ പോണു അരി പൊടിപ്പിക്കാൻ പോകണം "

അതും പറഞ്ഞ് അവൾ എഴുന്നേറ്റ് പോയി ,ഇനി അവളെ രണ്ടു മണിക്കൂർ കഴിഞ്ഞു നോക്കിയാ മതി. ഞാൻ വീണ്ടും ടീവി യിൽ കണും നട്ട് ഇരുന്നു ,

കുറച്ചു സമയത്തിനു ശേഷം ഒരു നാലുമണി ആയിട്ടുണ്ടാകും ആ സമയത്ത് ഞാൻ ആണെങ്കിൽ ടീവിയിലെ പ്രോഗ്രാമിൽ ലയിച്ച് ഇരിക്കുക ആയിരുന്നു. പെട്ടെന്ന് ആണു രണ്ടു കൈകൾ എന്റെ പുറകിൽ നിന്നു എന്റെ കണ്ണുകളെ മൂടിയത് ,

ഞാൻ ആരാ ആരാ എന്നു ചോദിച്ചിട്ടും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല ,

ഞാൻ ആ കൈകളിൽ തൊട്ടു നോക്കി അപ്പോ എനിക്ക് ആരാണെന്നു പിടിക്കിട്ടി ,ഞാൻ വേഗം ആ കൈകൾ പിടിച്ചു മാറ്റിയിട്ട് ആ കൈകൾ പിടിച്ച് ആഞ്ഞു ' വലിച്ച് ,

"അമ്മെ "

എന്ന നിലവിയോടെ ആ സ്ത്രീ രൂപം സോഫക്ക് മുകളിലുടെ എന്റെ മടിയിൽ വന്നു വീണു ,

"എന്താട

💬 Comments

View all comments